Asianet News MalayalamAsianet News Malayalam

കെ ടി ജലീലിനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതി; യാസർ എടപ്പാൾ അറസ്റ്റിൽ

വിദേശത്ത് ജോലി ചെയ്തിരുന്ന യാസർ എടപ്പാൾ തിരിച്ചെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു.

yasser edappal arrested for defaming minister jaleel
Author
Malappuram, First Published Mar 18, 2021, 8:56 AM IST

മലപ്പുറം: യൂത്ത് ലീഗ് പ്രവർത്തകൻ യാസർ എടപ്പാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മന്ത്രി കെ ടി ജലീലിൻ്റെ പരാതിയിലെ കേസിലാണ് അറസ്റ്റ്. വിദേശത്ത് ജോലി ചെയ്തിരുന്ന യാസർ എടപ്പാൾ തിരിച്ചെത്തിയപ്പോൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു.

മന്ത്രിക്ക് എതിരെ നവമാധ്യമങ്ങളിൽ പോസ്റ്റിട്ടതിന്റെ പേരിൽ പൊലീസിനെ ഉപയോഗിച്ച് വീട് റെയ്‌ഡ് ചെയ്യുക്കയും സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഉപയോഗിച്ച് കോൺസുലേറ്റിൽ സമ്മർദ്ദം ചെലുത്തി യാസറിനെ നാട് കടത്താൻ ശ്രമിക്കുകയും ചെയ്ത മന്ത്രി ജലീലിന്റെ നടപടി വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios