Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട്; ജനങ്ങൾ ജാ​ഗ്രത പാലിക്കണം

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

yellow alert in eight district tomorrow
Author
Kochi, First Published Sep 2, 2019, 4:37 PM IST

കൊച്ചി: സംസ്ഥാനത്തെ എട്ട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. 

ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മറ്റന്നാൾ കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർക്കോട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്.

Follow Us:
Download App:
  • android
  • ios