Asianet News MalayalamAsianet News Malayalam

മധ്യകേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ശക്തമായാല്‍ കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകും

yellow alert in four districts of kerala
Author
Kochi, First Published Jun 8, 2020, 11:45 AM IST

കൊച്ചി: മധ്യകേരളത്തില്‍ ഇന്ന് മഴ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. മറ്റ് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പില്ല. കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ശക്തമായാല്‍ കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകും.

"രോഗം ആര്‍ക്കും വരാവുന്ന സാഹചര്യം"; ക്വാറന്‍റീൻ വീട്ടിൽ മതിയെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ

എന്നാല്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാന്‍ സാധ്യത ഇല്ല. ബുധനാഴ്ചയോടെ ഇത് ഒറീസ തീരത്തേക്ക് എത്തിയേക്കും. കേരള തീരത്ത് 50 മുതല്‍ 60 വരെ കി.മി. വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി

 

Follow Us:
Download App:
  • android
  • ios