കൊച്ചിയിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വാർഷികാഘോഷത്തിനിടെ കൂട്ടത്തല്ല്. നാടകാവതരണത്തെ ചൊല്ലിയുളള തർക്കമാണ് യുവ അഭിഭാഷകർ തമ്മിലുളള ഏറ്റുമുട്ടലിൽ കലാശിച്ചത്.

കൊച്ചി:കൊച്ചിയിൽ ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ വാർഷികാഘോഷത്തിനിടെ കൂട്ടത്തല്ല്. കളമശേരിയിലെ ഹാളിൽ നടന്ന വാര്‍ഷികാഘോൽ പരിപാടിക്കിടെയാണ് കൂട്ടത്തല്ലുണ്ടായത്. നാടകാവതരണത്തെ ചൊല്ലിയുളള തർക്കമാണ് യുവ അഭിഭാഷകർ തമ്മിലുളള ഏറ്റുമുട്ടലിൽ കലാശിച്ചത്.

സംഭവത്തിൽ പരാതിയില്ലാത്തതിനാൽ പൊലീസ് കേസ് എടുത്തിട്ടില്ല. നാടകാവതരണത്തിന് മുമ്പ് യുവ അഭിഭാഷകര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. ഇത് പിന്നീട് ഏറ്റുമുട്ടലായി മാറി. ജില്ലാ കോടതിയിലെ അഭിഭാഷകര്‍ ഉള്‍പ്പെടെ തര്‍ക്കത്തിലുണ്ടായിരുന്നു.

ആദ്യം ഹാളിൽ വെച്ച് പരസ്പരം ഏറ്റുമുട്ടിയശേഷം ഹാളിന് പുറത്തും കൂട്ടത്തല്ലുണ്ടായി. യുവഅഭിഭാഷകരെ പിടിച്ചുമാറ്റാൻ ശ്രമിച്ച മറ്റു അഭിഭാഷകര്‍ക്കും പരിക്കേറ്റു. ചിലര്‍ക്ക് കാലിനും മുഖത്തം ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

പുന്നപ്പുഴ കടക്കുന്നതിനിടെ മന്ത്രി ഒആർ കേളും എൽഡിഎഫ് നേതാക്കളും ചങ്ങാടത്തിൽ കുടുങ്ങി; രക്ഷപ്പെടുത്തി നാട്ടുകാർ

ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ പരിപാടിക്കിടെ തമ്മിൽ തല്ലിൽ യുവ അഭിഭാഷകർ