ഭാര്യ വീട്ടിൽ എത്തിയ യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചു.സംഭവത്തിന് പിന്നാലെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. സംഭവത്തിൽ രണ്ടു പേര്‍ കസ്റ്റഡിയിൽ

ആലപ്പുഴ: ഭാര്യ വീട്ടിൽ എത്തിയ യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ചു. സംഭവത്തിന് പിന്നാലെ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. കായംകുളം പെരുമ്പള്ളി പുത്തൻ പറമ്പിൽ വിഷ്ണുവാണ് മരിച്ചത്. സംഭവത്തിൽ വിഷ്ണുവിന്‍റെ ഭാര്യയുടെ ബന്ധുക്കളായ രണ്ടു പേരെ തൃക്കുന്നപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു.

വിഷ്ണവുന്‍റെ ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് രണ്ടു പേരെ കസ്റ്റഡിയിലെടുത്തത്. ഭാര്യ വീട്ടിൽ വിഷ്ണു എത്തിയപ്പോഴാണ് മര്‍ദനമേറ്റതെന്നും തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നുവെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് പുക, പിന്നാലെ കത്തിയമർന്നു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്

കൊലയ്ക്ക് കാരണം സംശയരോഗം; കൊല്ലത്ത് ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലെ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത്

YouTube video player