കൂടെയുണ്ടായിരുന്ന യുവാവിനെ അവശ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കോഴിക്കോട്: കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുവങ്ങാട് സ്വദേശി അമൽ സൂര്യനാണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തുനിന്നും സിറിഞ്ചുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. അമൽ സൂര്യൻ അമിതമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്നാണ് സൂചന. ഇയാളുടെ കൂടെയുണ്ടായിരുന്ന യുവാവിനെ അവശ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്