എറണാകുളം ഫോർട്ട് കൊച്ചിയിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കാർ ഡ്രൈവ് ചെയ്യുന്നതിനിടെ ഹാഷിമിന് അപസ്മാരം വരികയായിരുന്നു. തുടർന്ന് പാലത്തിൻ്റെ ഇറക്കത്തിൽ ഉണ്ടായിരുന്ന കാർ നിയന്ത്രണം തെറ്റി സമീപത്തെ റോഡിലേക്ക് വീഴുകയായിരുന്നു.

കൊച്ചി: കാർ ഓടിക്കുന്നതിനിടെ അപസ്മാരം ഉണ്ടായതിനെ തുടർന്ന് യുവാവിന് പരിക്ക്. കാർ ഓടിച്ചിരുന്ന പള്ളുരുത്തി നട സ്വദേശി ഹാഷിമിനാ(29)ണ് പരിക്കേറ്റത്. എറണാകുളം ഫോർട്ട് കൊച്ചിയിൽ ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. കാർ ഡ്രൈവ് ചെയ്യുന്നതിനിടെ ഹാഷിമിന് അപസ്മാരം വരികയായിരുന്നു. തുടർന്ന് പാലത്തിൻ്റെ ഇറക്കത്തിൽ ഉണ്ടായിരുന്ന കാർ നിയന്ത്രണം തെറ്റി സമീപത്തെ റോഡിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഹാഷിമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിന്റെ മുൻഭാ​ഗത്തിനും തകരാറ് സംഭവിച്ചിട്ടുണ്ട്.

YouTube video player