Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി; പിന്നില്‍ സ്വര്‍ണം പൊട്ടിക്കൽ സംഘമെന്ന് പൊലീസ്

സ്വര്‍ണം ഇല്ലെന്ന് മനസിലാക്കിയതോടെ ഉമറിനെ വിട്ടയക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം

young man who kidnapped from thiruvananthapuram by gold smuggling racket found, police interrogation
Author
First Published Aug 15, 2024, 1:08 PM IST | Last Updated Aug 15, 2024, 1:49 PM IST

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ ആളെ പൊലീസ് കണ്ടെത്തി. തിരുനെല്‍വേലി സ്വദേശി ഉമറിനെയാണ് (23) തട്ടിക്കൊണ്ടുപോയത്. ഉമറിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയായണ്. സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് ഉമറിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.

വിദേശത്ത് നിന്നും വന്ന ആളില്‍ നിന്നും 64 ഗ്രാം സ്വര്‍ണം വാങ്ങാനാണ് ഉമര്‍ എത്തിയത്. എന്നാല്‍, സ്വര്‍ണം കൈമാറിയിരുന്നില്ല. ഉമറിന്‍റെ കൈവശം സ്വര്‍ണം ഉണ്ടെന്ന ധാരണയിലാണ് സംഘം തട്ടിക്കൊണ്ടുപോയത്. സ്വര്‍ണം ഇല്ലെന്ന് മനസിലാക്കിയതോടെ ഉമറിനെ വിട്ടയക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വലിയ തുറ കേന്ദ്രീകരിച്ചുള്ള സ്വർണം പൊട്ടിക്കൽ സംഘമാണ് ഉമറിനെ തട്ടികൊണ്ടുപോയത്.


വിദേശത്തു നിന്നെത്തുന്ന ക്യാരിയർ മാരിൽ നിന്നും സ്വർണം വാങ്ങി കൊണ്ടു പോകുന്നയാളാണ് ഉമർ.ഉമറും തമിഴ്നാട് കേന്ദ്രീകരിച്ചുള്ള സ്വർണ്ണ കടത്ത് സംഘത്തിൽ ഉൾപ്പെട്ട ആളാണെന്നാണ് പൊലീസ് പറയുന്നത്.  പൊലീസ് തമിഴ്നാട്ടിൽ നിന്നും ഉമറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തട്ടിക്കൊണ്ട് പോകൽ സംഘത്തിനായി അന്വേഷണം തുടരുകയാണ്.

തട്ടിക്കൊണ്ടുപോകലിന് പിന്നില്‍ സ്വർണക്കടത്ത് സംഘമാണെന്ന് നേരത്തെ തന്നെ പൊലീസ് ഉറപ്പിച്ചിരുന്നു.  വിദേശത്ത് നിന്നും വന്നയാളിനെ കണ്ടിറങ്ങിയ ശേഷമാണ് യുവാവിനെ ഒരു സംഘം തട്ടികൊണ്ടുപോയതെന്ന വിവരം നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. അക്രമി സംഘമെത്തിയ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു. പൂന്തുറ ഭാഗത്ത് നിന്നാണ് കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാടകക്കെടുത്ത കാർ നിരവധി പേർ കൈമാറിയാണ് പ്രതികളിലെത്തിയത്. 5 പ്രതികളെയും തിരിച്ചറിഞ്ഞിട്ടുണ്ട്.

ഓട്ടോറിക്ഷയിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് കാറിലെത്തിയ സംഘം തമിഴ്നാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയത്. അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തുള്ള ഓട്ടോ സ്റ്റാൻഡിൽ നിന്നാണ് തമിഴ്നാട് സ്വദേശി പുലർച്ചെ ഓട്ടോ വിളിക്കുന്നത്. തമിഴ് സംസാരിച്ചിരുന്ന യുവാവാണ് ഓട്ടോയിൽ കയറിയതെന്ന് ഡ്രൈവർ വൈശാഖ് പറയുന്നു.

തിരുനെൽവേലി ഭാഗത്തേക്ക് ബസിൽ പോകാൻ തമ്പാനൂർ സ്റ്റാൻഡിലേക്ക് പോകണമെന്നായിരുന്നു ഇയാള്‍ ആവശ്യപ്പെട്ടതെന്നാണ് ഓട്ടോ ഡ്രൈവര്‍ വൈശാക് മൊഴി നല്‍കിയിരുന്നത്. വൈശാഖാണ് യുവാവിനെ തട്ടിക്കൊണ്ട് പോയ കാര്യം പൊലീസിനെ അറിയിച്ചത്. വെള്ള സ്വിഫ്റ്റ് കാറിലാണ് അക്രമി സംഘം വന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു. വെങ്ങാനൂർ സ്വദേശിയുടെ പേരിലുള്ളതാണ് കാർ. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തിയത്.

നടന്നുപോകുന്നതിനിടെ കെട്ടിടത്തിൽ നിന്നും ഗ്ലാസ് തകര്‍ന്ന് വഴിയാത്രക്കാരന്‍റെ തലയിലേക്ക് വീണു; ഗുരുതര പരിക്ക്

 

Latest Videos
Follow Us:
Download App:
  • android
  • ios