പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. യുവതിയുടെ ഭർത്താവിന്‍റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്

മലപ്പുറം: പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. മലപ്പുറം തിരൂരിലാണ് യുവതി പോക്സോ കേസിൽ അറസ്റ്റിലായത്. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്. യുവതിയുടെ ഭർത്താവിന്‍റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്

യുവതിയുടെ ഭർത്താവ് സാബിക് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തിൽ യുവതി അറസ്റ്റിലായതിന് പിന്നാലെ തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവിൽ പോയി. സാബികും സത്യഭാമയും ലഹരിക്ക് അടിമപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. 15കാരനും ലഹരി കൊടുക്കാൻ ശ്രമിച്ചു. ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി 15കാരനിൽ നിന്ന് പണം വാങ്ങിയിരുന്നു.

ഇതിനുപുറമെ സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തുതരാനും ആവശ്യപ്പെട്ടു. സംഭവത്തിൽ പതിനഞ്ചുകാരന്‍റെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. തിരൂർ പൊലീസാണ് യുവതിയെ പിടികൂടിയത്. യുവാവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. 

2021 മുതൽ ഇതുവരെയായി പലസമയങ്ങളിലായി ഭീഷണിപ്പെടുത്തി മയക്കുമരുന്ന് ഉള്‍പ്പെടെ കടത്താൻ ഉപയോഗിച്ചിരുന്നതായാണ് പരാതി. ബ്ലാക്ക് മെയിലിൽ സഹിക്കാൻ കഴിയാതെ വന്നതോടെയാണ് 19കാരനായ യുവാവ് പൊലീസിൽ പരാതി നൽകിയത്. തന്‍റെ 15 ാം വയസ് മുതൽ നാലു വര്‍ഷത്തോളം ഇത്തരത്തിൽ ഭീഷണി തുടര്‍ന്നായാണ് പരാതി. 

കോട്ടയത്ത് പ്രമുഖ വ്യവസായിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ, ദേഹത്ത് മുറിവേറ്റ പാടുകള്‍; ദുരൂഹത

YouTube video player