ശിവകുമാറിന്റെ സഹോദരിയുടെ മകൻ നിധീഷ് ആണ് കൊലപാതകം നടത്തിയത്. 28കാരനായ ഇയാളും അമ്മാവനും തമ്മിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. 

കൊല്ലം: കൊട്ടാരക്കരയിൽ യുവാവ് അമ്മാവനെ കൊന്നു. വാക്കനാട് ശിവവിലാസത്തിൽ ശിവകുമാർ ആണ് കൊല്ലപ്പെട്ടത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ശിവകുമാറിന്റെ സഹോദരിയുടെ മകൻ നിധീഷ് ആണ് കൊലപാതകം നടത്തിയത്. 28കാരനായ ഇയാളും അമ്മാവനും തമ്മിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്. നിധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred