ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെതിരെ യൂത്ത് കോൺഗ്രസ് പരാതി നൽകി. സംഘടനാ നടപടി ആവശ്യപ്പെട്ട് എഐസിസിക്കും കെപിസിസി പ്രസിഡണ്ടിനും പരാതി നൽകിയിട്ടുണ്ട്. ഡീൻ മൂക്കാത്ത പഴുത്ത നേതാവാണെന്നും എംപിയെ കൊണ്ട് ഡിസിസിക്ക് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നുമുള്ള സിപി മാത്യുവിന്റെ വിമർശനമാണ് വിവാദമായത്.
ഇടുക്കി: ഇടുക്കി എംപി ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയ ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. സംഘടനാ നടപടി ആവശ്യപ്പെട്ട് എഐസിസിക്കും കെപിസിസി പ്രസിഡണ്ടിനും പരാതി നൽകി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുനീറാണ് പരാതി നൽകിയത്. ടിസിസി പ്രസിഡന്‍റ് നിരന്തരം കോൺഗ്രസ് പ്രവർത്തകരെ അധിക്ഷേപിച്ച് സംസാരിക്കുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. പക്വതയില്ലാത്ത പെരുമാറുന്ന ഡിസിസി അധ്യക്ഷനെതിരെ നേതൃത്വം നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു.

ഡീൻ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് പിന്നാലെ കോൺഗ്രസിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഡിസിസി പ്രസിഡന്റ് രാജിവെക്കണമെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചാരണം ശക്തമാണ്. വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തൊടുപുഴയിൽ പ്രകടനം നടത്തിയവർക്കെതിരെ സിപി മാത്യു നടപടിയെടുത്തിരുന്നു. എന്നാൽ ഇത് ശരിയായില്ലെന്നായിരുന്നു ഡീൻ കുര്യാക്കോസിന്റെ നിലപാട്. പിന്നാലെ ഡീൻ മൂക്കാത്ത പഴുത്ത നേതാവാണെന്ന് സിപി മാത്യു വിമര്‍ശിച്ചു. എംപിയെ കൊണ്ട് ഒരു ഗുണവും ഡിസിസിക്ക് ഉണ്ടായിരുന്നില്ലെന്നും സംഘടന നടത്തിക്കൊണ്ടുപോകാൻ ആവശ്യമായ ഒരു സഹായി എംപിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും സിപി മാത്യു വിമര്‍ശനം ഉന്നയിച്ചു. പിടി തോമസിൻ്റെ വിയർപ്പും അധ്വാനവും വിയർപ്പുമാണ് ടീമിൻ്റെ എംപി സ്ഥാനം. എംപി എന്നാൽ മെമ്പർ ഓഫ് പഞ്ചായത്ത് ആവരുതെന്നും സിപി മാത്യു വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപി മാത്യു ഭിന്നശേഷിക്കാരനെ മർദ്ദിച്ചത് നേരത്തെ വിവാദമായിരുന്നു.


