Asianet News MalayalamAsianet News Malayalam

വർഗ്ഗീയയക്ക് എതിരെ യൂത്ത് കോൺഗ്രസ് ഇന്ത്യ യുണൈറ്റഡ് ക്യാംപെയ്ൻ ഒക്ടോബർ രണ്ട് മുതൽ

വർഗീയ ചേരിതിരിവുകൾ ഉണ്ടാക്കാൻ അപകടകരമായ ശ്രമം നടക്കുന്നുവെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. കുറ്റകൃത്യങ്ങളിൽ പോലും മതം കാണുകയാണ്

youth congress going to start india united campaign against communalism
Author
Alappuzha, First Published Sep 22, 2021, 12:31 PM IST

ആലപ്പുഴ: വർഗ്ഗീയയക്ക് എതിരെ യൂത്ത് കോൺഗ്രസ് ക്യാംപെയ്ൻ തുടങ്ങുന്നു. ഇന്ത്യ യുണൈറ്റഡ് എന്ന ക്യാമ്പയിൻ ഒക്ടോബർ 2 ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങാനാണ് തീരുമാനം. 1000 കേന്ദ്രങ്ങളിൽ പദയാത്ര നടത്തും.140 മണ്ഡലങ്ങളിൽ ഐക്യ സദസ് സംഘടിപ്പിക്കും. ഒരു ലക്ഷം ഭവനങ്ങളിൽ ഗാന്ധി നെഹ്റു സ്മൃതി സംഗമം നടത്താനും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.

വർഗീയ ചേരിതിരിവുകൾ ഉണ്ടാക്കാൻ അപകടകരമായ ശ്രമം നടക്കുന്നുവെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. കുറ്റകൃത്യങ്ങളിൽ പോലും മതം കാണുകയാണ്. തങ്ങൾക്ക് നേട്ടം കിട്ടുമോ എന്നറിയാൻ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ വർ​ഗീയ രാഘവനാണ്. സമാധാനം ഉണ്ടാക്കാനുള്ള കോൺഗ്രസ് ശ്രമം കണ്ടപ്പോൾ ഹാലിളകിയ ഡിവൈഎഫ്ഐ ഇപ്പോൾ കെ പി സി സി പ്രസിഡൻ്റിന് എതിരെ ഇറങ്ങിയിരിക്കുകയാണെന്നും ഷാഫി ആരോപിച്ചു. ആർ എസ് എസ് സംഘപരിവാർ അജണ്ടയെ യൂത്ത് കോൺ​ഗ്രസ് തകർക്കുമെന്നും ഷാഫി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios