Asianet News MalayalamAsianet News Malayalam

ജലീലിന്റെ രാജി: പ്രതിഷേധങ്ങളിൽ ഇന്നും സംഘർഷം; കോഴിക്കോട്ട് പൊലീസിന് നേരെ കല്ലേറ്

കോഴിക്കോട്ട് കളക്ട്രേറ്റിനു മുമ്പിൽ പൊലീസ്  പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോ​ഗിച്ചു.  പ്രതിഷേധം ഉദ്ഘാടനം ചെയ്തതോടെ പ്രവർത്തകർ ബാരിക്കേഡുകൾ മറികടന്ന് അകത്തേക്ക് കയറാൻ ശ്രമിച്ചതോടെയാണ് രം​ഗം വഷളായത്. 

youth congress protest against kt jaleel september 19
Author
Calicut, First Published Sep 19, 2020, 12:42 PM IST

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധ സമരങ്ങൾ ഒമ്പതാം ദിവസവും തുടരുകയാണ്. ഇന്ന് കോഴിക്കോട്, കാസർകോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ‌ യൂത്ത് കോൺ​ഗ്രസിന്റെ പ്രതിഷേധ മാർച്ചിനിടെ സം​ഘർഷമുണ്ടായി.

കോഴിക്കോട്ട് കളക്ട്രേറ്റിനു മുമ്പിൽ പൊലീസ്  പ്രതിഷേധക്കാർക്ക് നേരെ കണ്ണീർ വാതകം പ്രയോ​ഗിച്ചു.  പ്രതിഷേധം ഉദ്ഘാടനം ചെയ്തതോടെ പ്രവർത്തകർ ബാരിക്കേഡുകൾ മറികടന്ന് അകത്തേക്ക് കയറാൻ ശ്രമിച്ചതോടെയാണ് രം​ഗം വഷളായത്. പൊലീസ് ജലപീരങ്കി പ്രയോ​ഗിക്കാൻ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം അത് പ്രാവർത്തികമായില്ല. ഇതിനോടകം പലയിടത്തും പ്രവർത്തകർ ബാരിക്കേഡുകൾ തകർത്തിരുന്നു. പൊലീസിനു നേരെ കല്ലേറും ഉണ്ടായി. തുടർന്നാണ് പൊലീസ് പ്രവർത്തകർക്ക് നേരെ കണ്ണീർവാതകം പ്രയോ​ഗിച്ചത്. എന്നിട്ടും പ്രവർത്തകർ പിന്മാറാൻ തയ്യാറായിട്ടില്ല. പിന്നീട് പൊലീസ് ലാത്തിച്ചാർജ് നടത്തി. സംഘർഷങ്ങൾക്കൊടുവിൽ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. 

കളക്ട്രേറ്റിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് പത്തനംതിട്ടയിൽ നേരിയ തോതിൽ സംഘർഷമുണ്ടായത്. പൊലീസും യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. കള്ക്ട്രേറ്റിന്റെ മുൻവശത്തെ ​ഗേറ്റ് പൊലീസ് ബാരിക്കേഡുകൾ കൊണ്ട് അടച്ചിരുന്നു. അതുവഴി അകത്തു കടക്കാൻ ശ്രമിക്കാതെ പിൻവശത്തെ ​ഗേറ്റിൽ കൂടി പ്രവർത്തകർ അകത്തേക്ക് കടക്കാൻ ശ്രമിച്ചു. ഇതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്. സംഘർഷത്തിൽ യൂത്ത് കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണന് പരിക്കേറ്റു. 
 

Follow Us:
Download App:
  • android
  • ios