കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന് നേരെ കൊച്ചിയിൽ പ്രതിഷേധം. കളമശ്ശേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ  മുരളീധരന് നേരെ കരിങ്കൊടി കാണിച്ചു. പ്രതിഷേധത്തെ തുടർന്ന് മുരളീധരന്റെ വാഹന വ്യൂഹം വഴിതിരിച്ചു വിട്ടു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പൗരത്വഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. കഴിഞ്ഞദിവസം കേരളത്തിലെത്തിയ കര്‍ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പയ്ക്ക് നേരെ യൂത്ത് കോണ്‍ഗ്രസ് എസ് എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചിരുന്നു. കനത്ത സുരക്ഷയെ മറികടന്നായിരുന്നു പ്രതിഷേധം. 

also readയെദിയൂരപ്പയ്ക്ക് കണ്ണൂരില്‍ കരിങ്കൊടി; കനത്ത സുരക്ഷ മറികടന്ന് എസ്എഫ്ഐ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍

also readകോഴിക്കോട്ട് കേന്ദ്ര മന്ത്രി വി മുരളീധരന് എസ്എഫ്ഐ പ്രവര്‍ത്തകരുടെ കരിങ്കൊടി