Asianet News MalayalamAsianet News Malayalam

റോഡിലെ കുഴി അടയ്ക്കണം,പാലക്കാട്‌ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർ നഗരസഭ ചെയർപേഴ്സനെ ഉപരോധിച്ചു

നഗരത്തിലെ 14 റോഡുകളാണ് തകർന്നു കിടക്കുന്നത്

youth congress strike against the bad condition of roads
Author
Palakkad, First Published Aug 10, 2022, 11:35 AM IST

പാലക്കാട്‌ : പാലക്കാട് നഗരത്തിലെ റോഡുകളുടെ മോശം അവസ്ഥ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടു യൂത്ത് കോൺഗ്രസ്‌, നഗരസഭ ചെയർപേഴ്സനെ ഉപരോധിച്ചു.നഗരത്തിലെ 14 റോഡുകളാണ് തകർന്നു കിടക്കുന്നത്. മഴക്കാലത്തു ചെളിക്കുളം ആകുന്ന റോഡുകൾ അപകടക്കെണിയാണ്.റോഡിലെ കുഴികൾ നിറഞ്ഞ വസ്ത്രം അണിഞ്ഞാണ് യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ സദാം ഹുസൈൻ ഉപരോധത്തിനു എത്തിയത്. സമരക്കാരെ പോലിസ് അറെസ്റ്റ്‌ ചെയ്തു നീക്കി.

ദേശീയപാത കുഴിയടക്കൽ:ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയെ കരിമ്പട്ടകയിൽപെടുത്തണമെന്ന് കളക്ടറുടെ റിപ്പോർട്ട്

തൃശൂർ : തൃശൂർ മണ്ണുത്തി ദേശീയ പാതയുടെ കരാർ ഏറ്റെടുത്ത ​ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ കമ്പനിയെ കരിമ്പട്ടകയിൽപെടുത്തണമെന്ന് ജില്ലാ കളക്ടറുടെ റിപ്പോർട്ട്. ദേശീയപാതയിലെ കുഴി അടയ്ക്കൽ കൃത്യതയോടെ അല്ലെന്നും തൃശൂർ കളക്ടറുടെ റിപ്പോർട്ട്. ഇക്കാര്യം വ്യക്തമാക്കി 
തൃശൂർ ജില്ലാ കളക്ടർ ഹരിതാ വി കുമാർ  പ്രാഥമിക റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. 

താൽകാലിക കുഴി അടയ്ക്കലിനായി ഇപ്പോൾ ഉപയോ​ഗിക്കുന്ന കോൾഡ് മിക്സ് ഫലപ്രദമല്ലെന്നും കളക്ടറുടെ റിപ്പോർട്ടിൽ ഉണ്ട്. ​ഗുരുവായൂർ ഇൻഫ്രാസ്ട്രക്ച്ചർ എന്ന കരാർ കമ്പനിയിൽ ആവശ്യമായ ജോലിക്കാരില്ല. റോഡ് നിർമാണത്തിനും അറ്റകുറ്റപ്പണിക്കും ആവശ്യമായ നിർമാണ ഉപകരണങ്ങളുമില്ലെന്നും കളക്ടറുടെ പരിശോധനയിൽ കണ്ടെത്തി. ഇതടക്കം വ്യക്തമാക്കിയാണ് കമ്പനിക്കെതിരെ റിപ്പോർട്ട് നൽകിയത്.

രണ്ടാം ദിവസത്തെ കുഴിയടയ്ക്കലും പ്രഹസനം, പുതുക്കാട്ടെ കുഴികള്‍ പൂര്‍ണ്ണമായും അടച്ചില്ല

പ്രഹസനമായി ദേശീയപാതയിലെ രണ്ടാം ദിവസത്തെ കുഴിയടയ്ക്കലും. പുതുക്കാട്ടെ കുഴികൾ പൂർണമായും അടച്ചില്ല. മണ്ണുത്തി-ഇടപ്പള്ളി ദേശീയപാതയില്‍ ഇന്നലെ ഇട്ട ടാര്‍ ഇളകി തുടങ്ങി. ഇവിടെ കരാർ കമ്പനിയുടെ കുഴിയടയ്ക്കല്‍ രണ്ടാം ദിവസവും തുടരുകയാണ്. കുഴി അടയ്ക്കൽ അശാസ്ത്രീയമാണെന്ന ആക്ഷേപത്തെ തുടർന്ന് എറണാകുളം, തൃശ്ശൂർ ജില്ലാ കളക്ടർമാരോട് നേരിട്ടെത്തി പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. റോഡ് റോളർ ഉപയോഗിക്കാത്ത പ്രവർത്തിയിൽ അശാസ്ത്രീയത ഉണ്ടായിരുന്നുവെന്നാണ് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ നടത്തിയ കണ്ടെത്തല്‍. 

Follow Us:
Download App:
  • android
  • ios