കോഴിക്കോട്: പന്തീരാങ്കാവിൽ വീട്ടിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.  തിരുനെല്ലി പറമ്പ് വിപിനിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വീട്ടിൽ വിപിൻ തനിച്ചായിരുന്നു. വിപിനെ പുറത്ത് കാണാത്തതിനാൽ അയൽവാസികൾ പന്തീരങ്കാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വീട് പരിശോധിച്ചപ്പോളാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ചുറ്റും രക്തം കട്ടപിടിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പന്തീരാങ്കാവ് പൊലീസ് അന്വേഷണം തുടങ്ങി.