അഭിജിത് അടക്കം ആറ് പേരാണ് റിസർവോയറിൽ മീൻ പിടിക്കാൻ എത്തിയത്‌.

കോഴിക്കോട്: പെരുവണ്ണാമൂഴി റിസർവോയറിൽ മീൻ പിടിക്കുന്നതിനിടയിൽ കുട്ട വഞ്ചിമറിഞ്ഞ് കാണാതായ യുവാവ് മരിച്ചു. മരുതോങ്കര സ്വദേശി അഭിജിത് (22) ആണ് മരിച്ചത്. നാട്ടുകാരും കുറ്റ്യാടി ഫയർ ഫോഴ്സും നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം ലഭിച്ചത്‌. അഭിജിത് അടക്കം ആറ് പേരാണ് റിസർവോയറിൽ മീൻ പിടിക്കാൻ എത്തിയത്‌.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.