കണ്ണൂർ പയ്യന്നൂരിൽ ക്വാറന്‍റൈനിലായിരുന്ന യുവാവിനെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. കുഞ്ഞിമംഗലം സ്വദേശി ശരത്താണ് മരിച്ചത്. കുവൈത്തിൽ കഴിഞ്ഞ മാസം 28ന് എത്തി ക്വാറന്‍റൈനിൽ കഴിയുകയായിരുന്നു . വീട്ടിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ഔട്ട് ഹൗസിലാണ് താമസിച്ചിരുന്നത്. ചായ കൊടുക്കാൻ ബന്ധു എത്തിയപ്പോഴാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കത്രിക ഉപയോഗിച്ചാണ് കഴുത്തറുത്തത്. ആത്മഹത്യയെന്നാണ്  പൊലീസിന്‍റെ പ്രാഥമിക നിഗമനം. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.