റോഡിലെ വെള്ളക്കെട്ടും അതുമൂലം രൂപപ്പെട്ട കുഴിയുമാണ് പ്രധാന അപകട കാരണം. ഹോസ്പിറ്റലിന്റെ കവാടത്തിന് കുറുകെ ഉണ്ടായിരുന്ന ഓട മൂടപ്പെട്ട നിലയിലാണ്.

കോട്ടയം: കോട്ടയം മാതാ ഹോസ്പിറ്റലിന് മുൻവശത്തെ റോഡില്‍ വെള്ളക്കെട്ട് മൂലം ഉണ്ടായ കുഴിയില്‍ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ഗുരുതര പരിക്ക്. ഏറ്റുമാനൂർ ഭാഗത്തുനിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ബൈക്കും കോട്ടയത്ത് നിന്നും തൃശൂർക്ക് പോവുകയായിരുന്ന ടാറ്റാ എയ്‌സും തമ്മിലാണ് അപകടം ഉണ്ടായത്. 

Add Asianetnews as a Preferred SourcegooglePreferred

അപകടത്തിൽ ഷോബിൻ ജെയിംസ് എന്ന യുവാവിന് തലയ്ക്ക് സാരമായ പരിക്കേറ്റു. റോഡിലെ വെള്ളക്കെട്ടും അതുമൂലം രൂപപ്പെട്ട കുഴിയുമാണ് പ്രധാന അപകട കാരണം. ഹോസ്പിറ്റലിന്റെ കവാടത്തിന് കുറുകെ ഉണ്ടായിരുന്ന ഓട മൂടപ്പെട്ട നിലയിലാണ്. ഇതാണ് വെള്ളക്കെട്ടിന് കാരണമായത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുവാനായി മോട്ടോർ വാഹന വകുപ്പ് ദൃശ്യങ്ങൾ പരിശോധിച്ച് വരുകയാണ്.