ഇന്ന് ലഭിക്കുന്ന മുഴുവന്‍ കളക്ഷനും അഭിമന്യുവിന്‍റെ കുടുംബത്തിന് നല്‍കുമെന്ന് ബസുടമ പറഞ്ഞു.

കൊല്ലം: മഹാരാജാസ് കോളേജില്‍ കുത്തേറ്റ് മരിച്ച അഭിമന്യു അവസാനമെഴുതിയ മുദ്രാവാക്യം ഏറ്റെടുത്ത് ഒരു ബസ് സർവീസ്. എസ്ഡിപിഐ - ക്യാംമ്പസ് ഫ്രണ്ട് പ്രവർത്തകരുടെ ചുമരെഴുത്തിന് മുകളില്‍ ' വർഗീയത തുലയട്ടെ ' എന്നെഴുതിയതിന്‍റെ പേരിലായിരുന്നു അഭിമന്യുവിനെ കോളേജില്‍ വച്ച് കുത്തികൊന്നത്. 

അഭിമന്യുവിന്‍റെ ചിത്രത്തോടൊപ്പം ' വർഗീയത തുലയട്ടെ ' എന്ന ബാനർ എഴുതിവച്ചാണ് വർക്കല - പരവൂർ റൂട്ടിലോടുന്ന മന്‍ഹ ഫാത്തിമയെന്ന ബസ് സർവ്വീസ് നടത്തുന്നത്. ഇന്ന് ലഭിക്കുന്ന മുഴുവന്‍ കളക്ഷനും അഭിമന്യുവിന്‍റെ കുടുംബത്തിന് നല്‍കുമെന്ന് ബസുടമ പറഞ്ഞു. ഇന്ന് യാത്ര ചെയ്യുന്നവരില്‍ നിന്ന് ടിക്കറ്റ് ചാർജ് ഈടാക്കില്ല. യാത്രക്കാർക്ക് ഇഷ്ടമുള്ള പണം സംഭാവനയായി നല്‍കാം.