കനാലിലേക്ക് വീണത് ബൈക്ക് യാത്രക്കിടെ

ആലപ്പുഴ: ബൈക്ക് യാത്രക്കിടെ പാലത്തില്‍ നിന്ന് കനാലിലേക്ക് വീണ് യുവാവ് മരിച്ചു. കൊമ്മാടി തിരുവാതിരയില്‍ ജനാര്‍ദ്ദനന്റെ മകന്‍ അനില്‍ കുമാര്‍(ഗണേഷ്-43) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലോടെ കൊമ്മാടി പാലത്തിലായിരുന്നു അപകടം. 

യാത്രക്കിടെ ബൈക്കില്‍ നിന്ന് പോളകള്‍ നിറഞ്ഞ കനാലിലേക്ക് ഇയാള്‍ തെറിച്ചു വീഴുകയായിരുന്നു. മറ്റേതെങ്കിലും വാഹനം തട്ടിയാണോ അപകടത്തില്‍പ്പെട്ടതെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ നോര്‍ത്ത് പൊലീസ് മേല്‍നടപടി സ്വീകരിച്ചിട്ടുണ്ട്.