കാണാതായ കമിതാക്കളുടെ ജഡം കനാലില്‍ മുങ്ങിയ കാറില്‍നിന്ന് കണ്ടെത്തി

First Published 27, Feb 2018, 8:55 PM IST
dead bodies of lovers found from drowned car
Highlights
  • ജീര്‍ണ്ണിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്

ഇടുക്കി: വിഹാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ഒരാഴ്ച്ച മുന്‍പ് കാണാതായ കമിതാക്കളെ മറയൂരിന്റെ അതിര്‍ത്തി നഗരമായ ഉദുമലപേട്ടയ്ക്ക് സമീപത്തെ ചിന്നപാപ്പനൂത്ത് ഭാഗത്ത് കനാലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കനാലില്‍ മുങ്ങിയ കാറിനുള്ളില്‍ നിന്ന് ജീര്‍ണ്ണിച്ച നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏരിപ്പാളയം സ്റ്റേറ്റ് ബാങ്ക് കോളനി സ്വദേശി ഗുരുസ്വാമിയുടെ മകന്‍ അരുണ്‍ ശങ്കര്‍(35) ഉദുമലപേട്ട ബോഡിപെട്ടി റവന്യൂ നഗര്‍ രാമചന്ദ്രന്റെ മകള്‍ മഞ്ചുള (30) എന്നിവരുടെ മൃതദേഹങ്ങളാണ്  കണ്ടെത്തിയത്. 

ഈ മാസം ഇരുപതാം തീയതി മുതല്‍ ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടത്തി വരുന്നതിനിടെയാണ് ഉദുമലപേട്ടയ്ക്ക് സമീപം ചിന്നപാപ്പനൂത്ത് ഭാഗത്തുള്ള പറമ്പിക്കുളം ആളിയാര്‍ കനാലിലെ വെള്ളത്തില്‍ മുങ്ങിക്കിടന്ന കാറില്‍നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാര്‍ മുങ്ങി കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ ഫോഴ്‌സും  എത്തി കാര്‍ കനാലില്‍ നിന്നും ക്രെയിന്‍ പയോഗിച്ച് ഉയര്‍ത്തി പരിശോധിച്ചപ്പോള്‍ ഒരാഴ്ച്കയോളം പഴക്കമുള്ള മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.

20-ാം തീയതി മുതലാണ് ഇരുവരെയും കാണാതായത്. 23-ാം തീയതി ഉദുമലപേട്ട പൊലീസ് സ്റ്റേഷനില്‍ ഇരുവരുടെയും ബന്ധുക്കള്‍ പരാതി നല്‍കി. അന്വേഷണത്തിനിടയിലാണ് മാരുതി അള്‍ട്ടോ കാര്‍ കനാലില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്.  വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് പ്രഥമിക നിഗമനം. അപകടത്തില്‍പെട്ടതാണോ എന്നും പൊലീസ് അന്വേഷണം നടത്തി വരുന്നു. ഇരുവരുടെയും മൃതദേഹങ്ങള്‍ ഉദുമലപേട്ട താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.


 

loader