തൊടുപുഴ കോടതിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്

ഇടുക്കി: ഇടുക്കി എം.പി. ജോയ്‌സ് ജോര്‍ജ്ജിന്റെ ഭൂമി കയ്യേറ്റം സംബന്ധിച്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മൂന്നാര്‍ ഡി.വൈ.എസ്.പി എസ്. അഭിലാഷ് കോടതിയില്‍ സമര്‍പ്പിച്ചു. തൊടുപുഴ കോടതിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. കൊട്ടാക്കമ്പൂരില്‍ തമിഴ്‌ വംശജര്‍ക്ക് സര്‍ക്കാര്‍ അനുവധിച്ച ഭൂമി ജോയ്‌സും കുടുംമ്പാങ്ങളും തട്ടിയെടുത്തത് സംബന്ധിച്ച് അന്വേഷണം നടത്തുവാന്‍ കോടതി മൂന്നാര്‍ ഡി.വൈ.എസ്.പിയെ ചുമതലപ്പടുത്തിയിരുന്നു. 

1995 ല്‍ തമിഴ്‌ വശംകരില്‍ ജോയ്‌സിന്റെ അച്ഛന്‍ ഭൂമി വിലക്കുവാങ്ങിയതാണെന്നും 2000 ല്‍ പട്ടയ അപേക്ഷകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ച് 2001 ല്‍ പട്ടയം ലഭിച്ചിട്ടുള്ളതാണെന്നും ഇത്തരത്തില്‍ ലഭിച്ച ഭൂമിയാണ് ജോയ്‌സ് അടക്കമുള്ള മക്കള്‍ക്ക് വീതം വച്ച് നല്‍കിയതെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്. ആരെയും പറ്റിച്ചല്ല ഭൂമി സ്വന്തമാക്കിയിട്ടുള്ളതെന്ന റിപ്പോര്‍ട്ട് യഥാര്‍ത്തത്തില്‍ എം.പിയെ സംരക്ഷിക്കുന്നതരത്തിലാണ് തയ്യറാക്കിയിട്ടുള്ളത്. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് അനുവധിച്ച ഭൂമികള്‍ രാഷ്ട്രീയ നേതാക്കള്‍ കൈയ്യടക്കിവെച്ചിരിക്കുകയാണെന്ന് റവന്യുവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നെത്തിയ റവന്യുപ്രന്‍സിപ്പിള്‍ സെക്രട്ടറിയടക്കം സംബവത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും എം.പിയുടെ പട്ടയങ്ങള്‍ സബ് കളക്ടര്‍ പ്രംകുമാര്‍ റദ്ദുചെയ്യുകയും ചെയതിരുന്നു.