വട്ടവടയിലെത്തിയ മന്ത്രി അഭിമന്യുവിന്റെ വീടും സന്ദർശിച്ചു
ഇടുക്കി: വട്ടവട - കൊടൈക്കനാല്‍ ടൂറിസം സാധ്യത പരിഗണിക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജൈവ വൈവിധ്യവും സവിശേഷമായ കാലാവസ്ഥയുമുള്ള വട്ടവട കൊട്ടാക്കാമ്പൂര്‍, മറയൂര്‍ മേഖലകളിലെ ശീതകാല പച്ചക്കറി മേഖലകളെ ഉള്‍പ്പെടുത്തി ഫാം ടൂറിസം പാക്കേജ് തയ്യാറാക്കുതിന് സംവിധാനമൊരുക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. വട്ടവടയിലെത്തിയ മന്ത്രി അഭിമന്യുവിന്റെ വീടും സന്ദർശിച്ചു.
ക്യഷിയില്‍ താത്പര്യമുള്ള സഞ്ചാരികളെ ആകര്‍ഷിക്കാനും ശീതകാല പച്ചക്കറി മേഖലകളിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടും വിധം മൂന്നാറിലെ ശീതകാല പച്ചക്കറി മേഖലകളുടെ വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിയണം. വട്ടവട കൊട്ടാക്കാമ്പൂരില്‍ നിന്നും ഏഴര കിലോമീറ്റര്‍ സഞ്ചാര യോഗ്യമായ റോഡ് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞാല്‍ ഏറ്റവും എളുപ്പത്തില്‍ കൊടൈക്കനാലില്‍ എത്താന്‍ കഴിയും. മൂന്നാറില്‍ നിന്നും വട്ടവടയിലൂടെ കൊടൈക്കനാല്‍ വരെയുള്ള ടൂറിസം സര്‍ക്യൂട്ട് സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. വട്ടവടയിലെ ശീതകാല പച്ചക്കറി ക്യഷിയിടങ്ങളിലും മന്ത്രി സന്ദര്‍ശിച്ചു.

