Asianet News MalayalamAsianet News Malayalam

പരാതിയും കൊണ്ട് രണ്ട് കാലിൽ പൊലീസ് സ്റ്റേഷനിൽ ചെല്ലുന്നവർ മൂക്കിൽ പഞ്ഞിവച്ചാണ് ഇറങ്ങുന്നത്: കെ.മുരളീധരന്‍

  • കേരളാ പൊലീസിനെ പറഞ്ഞിട്ട് ഒരു കാര്യമില്ല. യജമാനന്മാർക്ക് അടിമപ്പണി ചെയ്യുകയാണ് കേരളാ പൊലീസ്.
kerala police is in dangerous situation says K Muraleedharan
Author
First Published Jul 23, 2018, 7:30 AM IST

പത്തനംതിട്ട:  പരാതിയും കൊണ്ട് രണ്ട് കാലിൽ പൊലീസ് സ്റ്റേഷനിലേക്ക് പോകുന്നവര്‍ മൂക്കിൽ പഞ്ഞിവച്ചാണ്  ഇറങ്ങി വരുന്നതെന്ന് കെ.മുരളീധരന്‍ എംഎല്‍എ. പോലീസിനെതിരെ രൂക്ഷ വിമർശനമാണ് കെ.മുരളീധരന്‍ അഴിച്ചു വിട്ടത്. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസിയുടെ നേതൃത്വത്തിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ പൊലീസിനെ പറഞ്ഞിട്ട് ഒരു കാര്യമില്ല. യജമാനന്മാർക്ക് അടിമപ്പണി ചെയ്യുകയാണ് കേരളാ പൊലീസ്. എഡിജിപിയുടെ മകൾ ഒരു പൊലീസുകാരനെ ഇടിച്ച് ആശുപത്രിയിലാക്കിയിട്ടും ഒരു നടപടിയും കേരളത്തിൽ ഉണ്ടായിട്ടില്ലെങ്കിൽ പിന്നെ ആര്‍ക്കാണ് ഇവിടെ നീതി ലഭിക്കുക, മുരളീധരൻ ചോദിച്ചു. 

ജസ്ന കേസ് അന്വേഷണോദ്യോഗസ്ഥന്‍ ഐജി മനോജ് ഏബ്രഹാമിനെ മുഖ്യമന്ത്രി സ്വതന്ത്രനാക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍ എംഎല്‍എ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഐജിയെ ചവിട്ടിപ്പിടിച്ചിരിക്കുകയാണ്. ഒരു പെൺകുട്ടിയെ കണ്ടെത്തുന്നതിൽ സിപിഎമ്മിന് എന്താണ് ഇത്ര വേവലാതി. മിടുക്കന്മാരായ പൊലീസുകാർക്ക് ഇപ്പോൾ ജോലി ചെയ്യാന്‍ പേടിയാണ്. ഡിജിപിക്ക് സ്വന്തം കീഴുദ്യോഗസ്ഥരെ പോലും നിലയ്ക്ക് നിർത്താൻ കെൽപ്പില്ലാത്തായിരിക്കുന്നു.  കള്ളന്മാരുടെയും കൊലപാതകികളുടെയും തോളിൽ കയ്യിട്ട് മുഖ്യമന്ത്രി സംസാരിക്കുമ്പോൾ ഏതെങ്കിലും കേസിൽ പ്രതികളെ പിടിക്കാൻ പൊലീസിന് ധൈര്യമുണ്ടാകുമോ എന്നും മുരളീധരൻ ചോദിച്ചു.


 

Follow Us:
Download App:
  • android
  • ios