Asianet News MalayalamAsianet News Malayalam

ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Man died in bike accident
Author
First Published Jan 24, 2018, 10:26 PM IST

സുല്‍ത്താന്‍ ബത്തേരി: ബൈക്ക് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ബീനാച്ചി പൂതിക്കാട് പാറക്കല്‍ ഇബ്രാഹിം ബാദുഷ (24) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ ബീനാച്ചി പൂതിക്കാട് ജംഗ്ഷനിലായിരുന്നു അപകടം.  ഇടിയുടെ ആഘാതത്തില്‍ തീപിടിച്ച ബൈക്ക് കത്തിനശിച്ചു.

ദൊട്ടപ്പന്‍കുളത്തുനിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ബാദുഷ ഓടിച്ചിരുന്ന ബൈക്ക് പൂതിക്കാട് ജംഗ്ഷനില്‍ വച്ച് എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ബാദുഷയെ ഉടന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതര പരിക്കുകളുള്ളതിനാല്‍  മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

അപകടത്തിലേറ്റ പരിക്കിന് പുറമെ ബൈക്ക് കത്തിയതിനെ തുടര്‍ന്ന് ബാദുഷയ്ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ദൊട്ടപ്പന്‍കുളത്ത് യൂസ്ഡ് വാഹന ഷോറൂമിലെ ജീവനക്കാരനാണ് ഇബ്രാഹിം ബാദുഷ. പിതാവ്: മൊയ്തീന്‍. മാതാവ്: റംല. സഹോദരങ്ങള്‍: സലീന, ഷറീന.
 

Follow Us:
Download App:
  • android
  • ios