കാസര്‍ഗോഡ്: ക്യാന്‍സര്‍ രോഗിയായ അമ്മയുമായി ആശുപത്രിയിലേക്ക് പോയ മകന്‍ ട്രെയിനില്‍ കുഴഞ്ഞുവീണ് മരിച്ചു. രാജപുരത്തെ മണ്ണൂര്‍ ജോസഫിന്റെ മകനും ഡ്രൈവറുമായ ബിനോയ് ജോസഫ് (48) ആണ് മലബാര്‍ എക്‌സ്പ്രസ്സില്‍ കുഴഞ്ഞു വീണ് മരിച്ചത്.
മാതാവ് അന്നക്കുട്ടിയെ തലശ്ശേരി റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററില്‍ ചികിത്സയ്ക്ക് കൊണ്ടു പോവുകയായിരുന്നു ബിനോയ്. ട്രെയിന്‍ കണ്ണപുരം സ്‌റേഷനിലെത്തിയപ്പോഴേക്കും ഇയാള്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇതേ വണ്ടിയില്‍ ബിനോയിയെ കണ്ണൂരില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശ്രീജയാണ് ഭാര്യ. അഭിന്‍, അലീന, അമല്‍ എന്നിവര്‍ മക്കളാണ്.
