കാലവര്‍ഷം ഏതുരീതിയിലാവുമെന്നുപോലും ചിന്തിക്കാതെ പല കോള്‍പടവുകളിലും ഇരുപ്പൂ കൃഷിയുള്‍പ്പടെ മികവോടെയാണ് കര്‍ഷകര്‍ കൊയ്‌തെടുത്തത്

തൃശൂര്‍: നെല്ല് സംഭരിച്ച വകയില്‍ തൃശൂര്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക 10.45 കോടി രൂപയായി. കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ മറികടന്ന് കൃഷി ചെയ്ത് മികച്ച വിളവെടുത്ത കര്‍ഷകര്‍ക്ക് യഥാസമയം സംഭരണവില നല്‍കാതിരിക്കുന്നത് ന്യായീകരിക്കാനാവില്ലെന്ന് ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. നെല്‍ കര്‍ഷകര്‍ക്ക് കുടിശ്ശിക ഉടന്‍ നല്‍കണമെന്ന് സമിതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. 

കാലവര്‍ഷം ഏതുരീതിയിലാവുമെന്നുപോലും ചിന്തിക്കാതെ പല കോള്‍പടവുകളിലും ഇരുപ്പൂ കൃഷിയുള്‍പ്പടെ മികവോടെയാണ് കര്‍ഷകര്‍ കൊയ്‌തെടുത്തത്. മഴ ശക്തമായിരിക്കെയും നെല്‍ വിത്തിറക്കി കരുതലോടെ സംരക്ഷിച്ച് മുന്നേറുന്ന കര്‍ഷകരും തൃശൂര്‍-പൊന്നാനി കോള്‍ മേഖലയിലുണ്ട്.