അഞ്ച് ഏക്കർ ഭൂമിയിൽ വനവത്കരണത്തിന്‍റെ ഭാഗമായി മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിനെത്തിയ വനപാലകരെയാണ് 30 ഓളം വരുന്ന കർഷകർ തടഞ്ഞത്. 

ഇടുക്കി: ചെണ്ടുവാര തീർത്ഥമലയിൽ വനവത്കരണം നടപ്പിലാക്കാനെത്തിയ ഉദ്യോഗസ്ഥരെ കൃഷിക്കാർ തടഞ്ഞു. അഞ്ച് ഏക്കർ ഭൂമിയിൽ വനവത്കരണത്തിന്‍റെ ഭാഗമായി മരങ്ങൾ വെച്ച് പിടിപ്പിക്കുന്നതിനെത്തിയ വനപാലകരെയാണ് 30 ഓളം വരുന്ന കർഷകർ തടഞ്ഞത്. 

വർഷങ്ങളായി വനംവകുപ്പിന്‍റെതെന്ന് അവകാശപ്പെടുന്ന ഭൂമിയിൽ സമീപവാസികളായ 30 പേർ കൃഷി ഇറക്കിയിരുന്നു. കൃഷി ചെയ്യുന്ന അഞ്ചേക്കർ ഭൂമി തങ്ങളുടെതാണെന്നാണ് കർഷകർ പറയുന്നത്. വനപാലകരും കൃഷിക്കാരും തമ്മിൽ തർക്കം മൂർച്ചിച്ചതോടെ ഭൂമിയുടെ രേഖകൾ 15 ദിവസത്തിനുള്ളിൽ ഹാജരാക്കാൻ ഡി.എഫ്.ഒ. നരേന്ദ്രബാബു കർഷകരോട് ആവശ്യപ്പെട്ടു. രേഖകൾ ഹാജരാക്കാൻ കാലതാമസം നേരിട്ടാൽ വനവത്കരണം നടപ്പാക്കാനാണ് വനപാലകരുടെ തീരുമാനം.