ബൈക്കിന് പുറകിൽ ബസിടിച്ചു
കോഴിക്കോട്: കോഴിക്കോട് സരോവരം ബയോപാർക്കിന് സമീപത്തുണ്ടായ ബസപകടത്തിൽ ഒരാൾ മരിച്ചു. ഒളപ്പാറ ചേളന്നൂർ മാധവൻ (70) ആണ് മരിച്ചത്. സരോവരം റോഡിൽ സിൽക്കി ടെക്സ്റ്റയിൽസിന്‍റെ മുന്നിൽ ചൊച്ചാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം. കണ്ണൂരിൽ നിന്ന് കോഴിക്കോട് ബസ്റ്റാൻഡിലേക്ക് പോകുന്ന ബസ് ഇദ്ദേഹം സഞ്ചരിച്ച ഡിയോ ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. ബൈക്കിന് പിന്നിലുണ്ടായിരുന്ന മാധവന്‍ റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
