മോഷണക്കേസിൽ പിടിയിലായ ചെങ്ങന്നൂർ സ്വദേശി ജയപ്രകാശാണ് മാവേലിക്കര സ്പെഷൽ സബ് ജയില്‍ നിന്ന് രക്ഷപ്പെട്ടത്.

ആലപ്പുഴ: മാവേലിക്കര സബ് ജയിലില്‍ നിന്നും മോഷണക്കേസിലെ പ്രതി തടവ് ചാടി. മോഷണക്കേസിൽ പിടിയിലായ ചെങ്ങന്നൂർ സ്വദേശി ജയപ്രകാശാണ് മാവേലിക്കര സ്പെഷൽ സബ് ജയില്‍ നിന്ന് രക്ഷപ്പെട്ടത്. വൈകീട്ട് അന്തേവാസികളെ ലോക്കപ്പിൽ കയറ്റുന്നതിനിടെ രക്ഷപ്പെട്ട ജയപ്രകാശ്. ജയിൽ വളപ്പിലെ മരത്തിൽ കയറി പുറത്തേക്ക് ചാടുകയായിരുന്നുവെന്ന് കരുതുന്നു. ഒരു വർഷമായി ഇയാൾ ജയിലിലാണ്. പൊലീസ് ഇയാള്‍ക്കായി തിരച്ചിൽ ആരംഭിച്ചു.