നബി തിരുമേനിയുടെ പ്രബോധനങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ചേരാത്തനിലയില്‍ വര്‍ഗീയ വികാരം വളര്‍ത്തുന്നതില്‍ അവര്‍ മുന്നോട്ട് പോകുന്നു.

കോഴിക്കോട്: എസ്.ഡി.പി.ഐയുമായുള്ള സഹകരണം അവസാനിപ്പിച്ചുവെന്ന് പി.സി ജോര്‍ജ് എം.എല്‍.എ. നബി തിരുമേനിയുടെ പ്രബോധനങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ചേരാത്തനിലയില്‍ വര്‍ഗീയ വികാരം വളര്‍ത്തുന്നതില്‍ അവര്‍ മുന്നോട്ട് പോകുന്നുവെന്ന് ബോധ്യപ്പെട്ടുവെന്നും ഇതിനാലാണ് എസ്.ഡി.പി.ഐയുടെ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നതെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ഭീകര പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ എസ്.ഡി.പി.ഐ തയ്യാറാകണമെന്നും പി.സി.ജോര്‍ജ് അഭിപ്രായപ്പെട്ടു. 

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തരായ മുന്നണിയുമായി ധാരണയുണ്ടാക്കും. എന്നാല്‍ എസ്.ഡി.പി.ഐയോടൊപ്പം സഹകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ആതിരപ്പള്ളി പദ്ധതിക്കെതിരായ പരിസ്ഥിതിവാദികളുടെ നിലപാട് കള്ളമാണ്. പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ പിണറായി വിജയന്‍ വികസന വിരുദ്ധനായി മുദ്രകുത്തപ്പെടുമെന്നും അതിനാല്‍ ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കണമെന്നും പി.സി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.