ഷെഡില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി

First Published 12, Apr 2018, 9:24 PM IST
senior citizen died in shed
Highlights
  • ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പൊലീസ്

ആലപ്പുഴ: ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ വിശ്രമിക്കുന്ന ഷെഡില്‍ ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെട്ടികുളങ്ങര കണ്ണമംഗലം പേള പുത്തന്‍തറയില്‍ ബാലന്‍ പിള്ള(63)യെയാണ് മാവേലിക്കര പുഷ്പാ ജംഗ്ഷനില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ വിശ്രമിക്കുന്ന ഷെഡ്ഡില്‍ ഇന്ന് രാവിലെ എട്ടരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ബുധനാഴ്ച്ച രാവിലെ ചെട്ടികുളങ്ങരയില്‍ ഒരു ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ബാലന്‍ പിള്ള അവിടെ നിന്നും വൈകിട്ട് അഞ്ച് മണിക്ക് മടങ്ങിയതായി പറയുന്നു. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: കനകമ്മ. സംസ്കാരം വെള്ളിയാഴ്ച പകല്‍ രണ്ടിന് വീട്ടുവളപ്പില്‍ നടക്കും.
 

loader