ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് കാറ്റടിച്ചത്

ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ ശക്തമായ തിരമാലയും ചുഴലിക്കാറ്റും വിശ്രമിക്കാനെത്തിയവരെ പരിഭ്രാന്തരാക്കി. ഞായറാഴ്‌ച്ച വൈകിട്ട് നാലുമണിയോടെ ബീച്ചിന് വടക്കുഭാഗത്തായിട്ടാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. ചുഴലിക്കാറ്റ് 15 മിനിറ്റോളം നീണ്ടുനിന്നു.

കടല്‍ത്തീരത്തുണ്ടായിരുന്നവര്‍ പ്രാണരക്ഷാര്‍ത്ഥം കരയിലേക്ക് ഓടിമറയുകയായിരുന്നു. കാറ്റ് ശമിച്ചതിനുശേഷമാണ് പിന്നീട് ആളുകള്‍ കടപ്പുറത്തെത്തിയത്. സംഭവമറിച്ച് സൗത്ത് സി.ഐയുടെ നേതൃത്വത്തില്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.