മകൾക്ക് മിഠായി നൽകിയ ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് കുട്ടി വീട്ട് മുറ്റത്തെ മുട്ടോളം വെള്ളത്തിൽ വീണത്.

എടത്വാ : വീട്ട് മുറ്റത്തെ വെള്ളക്കെട്ടിൽ വീണ് പിഞ്ചു കുട്ടി മുങ്ങി മരിച്ചു. എടത്വാ പഞ്ചായത്ത് 13 -ാം വാർഡിൽ പച്ച പന്ത്രണ്ടിൽ ജെയ്മോൻ ജോസഫിന്‍റെ മകൾ എയ്ഞ്ചൽ ( രണ്ടര ) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മകൾക്ക് മിഠായി നൽകിയ ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് കുട്ടി വീട്ട് മുറ്റത്തെ മുട്ടോളം വെള്ളത്തിൽ വീണത്. കുട്ടിയെ അന്വേഷിച്ചെങ്കിലും കാണാത്തതിനെ തുടർന്നുള്ള തെരച്ചിലിൽ വീട്ടിൽ നിന്ന് 15 മീറ്ററോളം മാറിയാണ് മൃതദേഹം കണ്ട് കിട്ടിയത്. വീടിന് മുൻവശത്തെ ഇടത്തോട് കരകവിഞ്ഞ് പാടത്തേയ്ക്കുള്ള ഒഴുക്കിലാണ് മൃതദേഹം കണ്ടെത്തിയത്.