മേഖലയില്‍ ശക്തമായ മഴയ്‌ക്കൊപ്പം വീശിയടിക്കുന്ന കാറ്റും പ്രതിസന്ധിയുണര്‍ത്തുന്നുണ്ട്.
ഇടുക്കി: പുഴയില് ചാടി ഒഴുക്കില്പ്പെട്ട് കാണാതായ ദമ്പതികള്ക്കും ആറ് മാസം പ്രായമായ കുട്ടിയ്ക്കും വേണ്ടിയുള്ള തിരച്ചില് അസാധ്യമായി. തോരാതെ പെയ്യുന്ന കനത്ത മഴയും പുഴയിലെ ശക്തമായ ഒഴുക്കും രണ്ടാം ദിവസവും രക്ഷാപ്രവര്ത്തനങ്ങളെ ബാധിച്ചു. ശനിയാഴ്ച രാവിലെ മുതല് നിര്ത്താതെ മഴ പെയ്തതോടെ പുഴയില് വെള്ളമുയര്ന്നതാണ് രക്ഷാപ്രവര്ത്തനത്തിന് തിരിച്ചടിയായത്.
രക്ഷാപ്രവര്ത്തനങ്ങള്ക്ക് തിരിച്ചടി നേരിടുന്നുണ്ടെങ്കിലും അഗ്നിശമന വിഭാഗവും, പോലീസും, ദുരന്തനിവാരണ സേനയും സ്ഥിതിഗതികള് വീക്ഷിച്ച് വരുന്നു. പ്രതികൂല കാലാവസ്ഥ മൂലം മറ്റ് സ്ഥലങ്ങളിലും ദുരന്തനിവാരണ പ്രവര്ത്തനങ്ങള് നടക്കുന്നതിനാല് തിരച്ചിലായി മഴ ശമിക്കുവാനാണ് രക്ഷാപ്രവര്ത്തകര് കാത്തിരിക്കുന്നത്. മേഖലയില് ശക്തമായ മഴയ്ക്കൊപ്പം വീശിയടിക്കുന്ന കാറ്റും പ്രതിസന്ധിയുണര്ത്തുന്നുണ്ട്.
പെരിയവര എസ്റ്റേറ്റിലേക്ക് പോകുന്ന വഴിയിലുള്ള മുതുവാപ്പാറയിലെ ഇന്നലെ റോപ്പ് ഉപയോഗിച്ച് അഗ്നിശമനാ പുഴയിലേക്ക് ഇറങ്ങാന് ശ്രമിച്ചെങ്കിലും കുത്തിയൊലിച്ചു വരുന്ന മലവെള്ളപ്പാച്ചില് രക്ഷാപ്രവര്ത്തനത്തിന് തടസ്സമായതോടെ തിരച്ചില് താല്ക്കാലികമായി നിര്ത്തിവയ്ക്കേണ്ടി വന്നു. ഉറ്റവരുടെ തിരോധാനത്തില് എസ്റ്റേറ്റിലുണ്ടാക്കിയ നടുക്കം ഇതുവരെയും മാറിയിട്ടില്ല.
