12.530 കിലോ പുകയില ഉത്പന്നങ്ങൾ  കണ്ടെടുത്തു

കോഴിക്കോട്: ട്രെയ്നിൽ നിന്ന്​ നിരോധിത പുകയില ഉത്പന്നങ്ങളും മദ്യവും പിടികൂടി. മംഗളൂരു -കോയമ്പത്തൂർ ഇന്‍റർസിറ്റി എക്സ്‍പ്രസിന്‍റെ ജനറൽ കമ്പാർട്ട്മെൻറിൽ നിന്നാണ്​ 12.530 കിലോ പുകയില ഉത്പന്നങ്ങൾ ആളില്ലാത്ത നിലയിൽ കണ്ടെത്തിയത്. ഇതിന് ​ഏകദേശം 11,000 രൂപ വിലവരും. ചെന്നൈ മെയിലിന്‍റെ പിൻഭാഗത്തെ ജനറൽ കമ്പാർട്ട്​മെൻറിന്‍റെ ശുചി മുറിക്കടുത്തു നിന്നും​ ആളില്ലാത്ത നിലയിൽ 180 മില്ലിയുടെ 16 കുപ്പി പോണ്ടിച്ചേരി നിർമ്മിത വിദേശ മദ്യവും പിടികൂടി. റെയില്‍വേ പൊലീസും റെയില്‍വേ സംരക്ഷണ ​സേനേയും ചേർന്ന്​ നടത്തിയ പരിശോധനയിലാണ്​ ലഹരി ഉത്പന്നങ്ങൾ പിടിച്ചത്​. സംഭവത്തിൽ കേസ്​ രജിസ്റ്റർ ചെയ്തു.