ശമ്പള സ്കെയില്‍ നടപ്പാക്കല്‍; നഴ്സുമാര്‍ പ്രക്ഷോഭം ശക്തമാക്കും

First Published 12, Apr 2018, 11:10 PM IST
una decided to continue nurses protest
Highlights
  • കെ.വി.എം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യം

തൃശൂര്‍: സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിലെ ശമ്പള സ്കെയില്‍ ഉടന്‍ നടപ്പിലാക്കണമെന്നും കെ.വി.എം ആശുപത്രി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് നഴ്സുമാരുടെ പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനം. തൃശൂരില്‍ ചേര്‍ന്ന യു.എന്‍.എ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

കരട് വിജ്ഞാപനം അട്ടിമറിക്കുന്ന മിനിമം വേജസ് അഡ്വൈസറി ബോര്‍ഡിന്‍റെ നിലപാടിനെതിരെ 13ന് (വെള്ളിയാഴ്ച) ബോര്‍ഡ് യോഗം നടക്കുന്ന കൊല്ലം ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിലേക്ക് യുഎന്‍എയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തും. ഇതേ ആവശ്യം ഉന്നയിച്ച് ഏപ്രില്‍ 16 മുതല്‍ സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം ആരംഭിക്കും. 

ഏപ്രില്‍ 24 മുതല്‍ സമ്പൂര്‍ണ്ണമായി പണിമുടക്കുന്ന നഴ്സുമാര്‍, അന്നുമുതല്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ ഡ്രാഫ്റ്റ് പ്രകാരമുള്ള വിജ്ഞാപനം വരുന്നതുവരെ കുത്തിയിരിപ്പ് സമരം നടത്തും. കരട് വിജ്ഞാപന ഉത്തരവ് അട്ടിമറിക്കാനുള്ള മിനിമം വേജസ് അഡ്വൈസറി ബോര്‍ഡിന്റെ തീരുമാനത്തെ ശകതമായ പോരാട്ടത്തിലൂടെ ചെറുത്ത് തോല്‍പ്പിക്കുമെന്നും യുഎന്‍എ ഭാരവാഹികള്‍ അറിയിച്ചു.

loader