വാട്ട്‌സ് ആപ്പ് കൂടായ്മയില്‍ ജൈവ സ്പര്‍ശം

First Published 27, Feb 2018, 11:17 PM IST
whatsapp group support organic farming
Highlights
  • വാട്‌സ് ആപ്പ് കൂട്ടായ്മ സാമൂഹ്യ പ്രവര്‍ത്തനവുമായി രംഗത്ത്

കോഴിക്കോട്: ജൈവ കൃഷി പ്രോല്‍സാഹനത്തിനും കൃഷി അറിവുകള്‍ പങ്ക് വെയ്ക്കുവാനുമായി തുടങ്ങിയ വാട്‌സ് ആപ്പ് കൂട്ടായ്മ സാമൂഹ്യ പ്രവര്‍ത്തനവുമായി രംഗത്ത്. ഹരിത കേരളം വാട്ട്‌സപ്പ് ഗ്രൂപ്പിന്റെ വേറിട്ട  പ്രവര്‍ത്തനത്തിന് കോഴിക്കോട് കുതിരവട്ടത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ തുടക്കം.

കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ഹരിത കേരളം വാട്ട്‌സപ്പ് ഗ്രുപ്പിലെ മെംബര്‍മാരുടെ വീടുകളില്‍ ഉണ്ടാക്കിയ ജൈവ പച്ചക്കറികള്‍, പഴം, കിഴങ്ങ് വര്‍ഗ്ഗങ്ങള്‍ എന്നി വ സൗജന്യമായി നല്‍കികൊണ്ടാണ് ജൈവ സ്പര്‍ശം പദ്ധതിയ്ക്ക് തുടക്കംകുറിച്ചത്. മാസത്തില്‍ ഒരിക്കല്‍ മെംബര്‍മാരുടെ വീടുകളില്‍ നിന്ന് ജൈവ രീതിയില്‍ കൃഷി ചെയ്ത ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് നല്‍കുക എന്നതാണ് ജൈവ സ്പര്‍ശം പദ്ധതിയുടെ  ലക്ഷ്യം.

മാനസികാരോഗ്യ കേന്ദ്ര അങ്കണത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍  ആശുപത്രി സൂപ്രണ്ട് എന്‍. രാജേന്ദ്രന് കോഴിക്കോട് കോഴിക്കോട് കൃഷി അസി.ഡയറക്റ്റര്‍ എസ്. ഷീല, വാട്ട്‌സപ്പ് ഗ്രൂപ്പ് മെംബര്‍മാരുടെ സാന്നിദ്ധ്യത്തില്‍ ജൈവ ഉല്‍പ്പന്നങ്ങള്‍ നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കപ്പ, ചേന, ചേമ്പ്, വാഴപഴം, തക്കാളി, വെണ്ട, ക്വാളിഫ്‌ളവര്‍, കറിവേപ്പില, വഴുതന, പാവയ്ക്ക, തുടങ്ങിയ മിക്ക ജൈവപച്ചക്കറി ഇനങ്ങളുമാണ് വിതരണം ചെയ്തത്.

ഹോസ്പ്പിറ്റലിലെ ഡോക്റ്റര്‍മാര്‍, നഴ്‌സ്മാര്‍, ഹരിത കേരളം ഗ്രൂപ്പ് മെംബര്‍മാര്‍ തുടങ്ങിയ നിരവധി പേര്‍  ചടങ്ങില്‍ പങ്ക് എടുത്തു. ചടങ്ങില്‍ ബെന്നി അലക്‌സാണ്ടര്‍ ജൈവ സ്പര്‍ശം പ്രോഗാമിനെ പറ്റി ആമുഖ പ്രഭാഷണം നടത്തി. പ്രിന്‍സി ജോസ് നന്ദി പറഞ്ഞു.

loader