തിരുവനന്തപുരം: തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തില്‍ സ്ത്രീക്ക് വെട്ടേറ്റു. രാവിലെ എട്ടുമണിയിടെയാണ് സംഭവം. ക്ഷേത്രത്തില്‍ തോര്‍ത്ത് വില്‍പന നടത്തുന്ന സ്ത്രീക്കാണ് വെട്ടേറ്റത്. ഇവരെ ആക്രമിച്ച ശേഷം അക്രമി നാട്ടുകാര്‍ക്ക് നേരെയും തിരിഞ്ഞു. ക്ഷേത്രത്തില്‍ ബലി തര്‍പണത്തിനെത്തിയവരാണ് അക്രമിയെ കീഴ്‌പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ സ്ത്രീയെ പൊലീസ് ജീപ്പില്‍ ആശുപത്രിയിലെത്തിച്ചു
Latest Videos
