തിരുവനന്തപുരം:തിരുവനന്തപുരം കരിക്കകത്ത് നിന്നും ബൈക്ക് മോഷണം നടത്തിയ യുവാവ് പൊലീസില്‍ പിടിയില്‍. ചാക്ക ഐ.ടി.ഐ ജംഗ്ഷനില്‍ മകന്‍ അച്ചു ഷാനാണ്(21) പിടിയിലായത്. വാഹനം മോഷ്ടിച്ച ശേഷം നമ്പര്‍ പ്ലേറ്റ് മാറ്റി വരുന്നവഴിയാണ് ഇയാള്‍ പിടിയിലായത്. ആഡംബര വസ്തുക്കള്‍ വാങ്ങുന്നതിനായാണ് മോഷണം നടത്തിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. മോഷണം നടന്നതിനെ തുടര്‍ന്ന് എ.സി.പി ഷാനിഹാന്‍റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്.