Asianet News MalayalamAsianet News Malayalam

തടിവയ്ക്കാനുള്ള 10 ഭക്ഷണങ്ങൾ

ഏത്തപ്പഴം പോലുള്ള ഊര്‍ജം കൂടിയ പഴങ്ങള്‍ വണ്ണം വയ്ക്കാന്‍ ഏറെ നല്ലതാണ്. ഏത്തപ്പഴവും പാലും കൂടി ചേര്‍ത്ത് ഷേക്ക് ആയോ ഏത്തപ്പഴം നെയ്യില്‍ വഴറ്റിയോ കഴിക്കാം. ഓരോ ദിവസവും കഴിക്കുന്ന ചോറിന്റെ അളവില്‍ ചെറിയ വര്‍ധനവ് വരുത്തുക.

10 Best Healthy Foods to Gain Weight
Author
Trivandrum, First Published Sep 22, 2018, 11:27 PM IST

ശരീരം മെലിഞ്ഞിരിക്കുന്നതിനാല്‍ പല ആളുകളും വിഷമിക്കാറുണ്ട്. ചിലയാളുകള്‍ ഭക്ഷണം കഴിക്കാത്തതു കൊണ്ട് മെലിഞ്ഞിരിക്കുന്നു. എന്നാല്‍ ചിലര്‍ എത്ര കഴിച്ചാലും വണ്ണം വയ്ക്കാറില്ല. കൂടിയ വണ്ണം പല മാര്‍ഗ്ഗങ്ങ‌ളിലൂടെ കുറയ്ക്കാന്‍ സാധിക്കും. ചിലർ വണ്ണം വയ്ക്കാൻ കടകളിൽ നിന്ന് കിട്ടുന്ന ഹോര്‍മോണ്‍ അടങ്ങിയ ഗുളിക, മരുന്നുകള്‍, ലേഹ്യങ്ങള്‍ എന്നിവ കഴിക്കാറു‌ണ്ട്. പക്ഷേ കഴിച്ചിട്ടും ഫലം ഉണ്ടാകില്ല.എങ്ങനെയെങ്കിലും വണ്ണം വയ്ക്കണമെന്ന് കരുതി വലിച്ചുവാരി ഭക്ഷണം കഴിക്കരുത്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വണ്ണം എളുപ്പം വയ്ക്കാനാകും.

 1. പ്രഭാതഭക്ഷണം സമയമനുസരിച്ച് ശീലമാക്കുക.
 
2. ഉലുവ തണുത്ത വെള്ളത്തിലിട്ട് പിറ്റേന്ന് കാലത്ത് വെറും വയറ്റില്‍ കഴിക്കുക. ഇത് ഒരുമാസം ആവര്‍ത്തിക്കുക. തീര്‍ച്ചയായും ഫലം കണ്ടിരിക്കും.
 
3. ബദാം പരിപ്പ് പൊടിച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുക.
 
4. ഭക്ഷണത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍, വെണ്ണ, പച്ചക്കറികള്‍ എന്നിവ സ്ഥിരമാക്കുക.
 
5.  ഓരോ ഭക്ഷണനേരത്തിനിടയിലും രണ്ടര മുതല്‍ മൂന്നു മണിക്കൂര്‍ ഇടവേളയെ പാടുള്ളു. ഒരിക്കലും അഞ്ചുമണിക്കൂറില്‍ കൂടുതല്‍ ഇടവേള വരരുത്.
 
6. പെട്ടെന്നു ശരീരഭാരം കൂട്ടണമെങ്കില്‍ പാല്‍ കുടിക്കുക. മികച്ച ഗുണനിലവാരമുള്ള രണ്ടു തരം പ്രോട്ടീനുകള്‍ പാലിലുണ്ട്. പ്രഭാതഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താൻ ശ്രമിക്കുക.
 
 7. വെള്ളം മാത്രം കുടിക്കാതെ, കാലോറി കിട്ടുന്ന തരം പാനീയങ്ങളും കുടിക്കുക. പഴച്ചാറുകള്‍, പാല്‍ എന്നിവ ഉദാഹരണം. ഇടയ്ക്ക് ഒരു സോഡാ കുടിക്കാം.
 
8. ഏത്തപ്പഴം പോലുള്ള ഊര്‍ജം കൂടിയ പഴങ്ങള്‍ വണ്ണം വെയ്ക്കാന്‍ ഏറെ നല്ലതാണ്. ഏത്തപ്പഴവും പാലും കൂടി ചേര്‍ത്ത് ഷേക്ക് ആയോ ഏത്തപ്പഴം നെയ്യില്‍ വഴറ്റിയോ ഒക്കെ കഴിക്കാം.

9.അന്നജം ധാരാളമുള്ള ഭക്ഷണം കഴിക്കുക. ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ്, ധാന്യങ്ങള്‍ എന്നിവ ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

10. ഓരോദിവസവും കഴിക്കുന്ന ചോറിന്റെ അളവില്‍ ചെറിയ വര്‍ധനവ് വരുത്തുക.

 

Follow Us:
Download App:
  • android
  • ios