Asianet News MalayalamAsianet News Malayalam

അന്ന് 75 കിലോ, ഇന്ന് 55 കിലോ; 7 മാസം കൊണ്ട് 20 കിലോ കുറച്ചു, ആ ഡയറ്റ് പ്ലാൻ ശരീരഭാരം കുറയ്ക്കാൻ സഹായിച്ചു

അന്ന് നവജോതിന് 75 കിലോയായിരുന്നു. ഇപ്പോൾ 55 കിലോയാണ് ഭാരം. തടി കൂടിയപ്പോൾ പലരും എന്നെ കളിയാക്കാൻ തുടങ്ങി. പുറത്ത് പോകാൻ പോലും മടിയായിരുന്നുവെന്ന് നവജോത് പറയുന്നു. രാവിലെ എഴുന്നേറ്റാൽ ചായയോ കാപ്പിയോ കുടിക്കില്ല. പകരം ധാരാളം ചൂടുവെള്ളം കുടിച്ചാണ് ദിവസം തുടങ്ങാറുള്ളത്.
 

29 year old Navjot Punjabi woman lost an 20 kilos after battling depression
Author
Trivandrum, First Published Feb 23, 2019, 1:32 PM IST

ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് എല്ലാവർക്കും അറിയാം. തടി കുറയ്ക്കാൻ പട്ടിണി കിടക്കുന്നവർ പോലുമുണ്ട്. തടി കുറയ്ക്കാൻ ഡയറ്റ് എന്ന പേരിൽ പട്ടിണി കിടക്കുന്നത് നല്ല ശീലമല്ല. ക്യത്യമായി ഡയറ്റും വ്യായാമവും ചെയ്താൽ വളരെ പെട്ടെന്ന് തടി കുറയ്ക്കാം. 29കാരിയായ നവജോത് കൗർ ഏഴ് മാസം കൊണ്ടാണ് 20 കിലോ കുറച്ചത്. 

അന്ന് നവജോതിന് 75 കിലോയായിരുന്നു. ഇപ്പോൾ 55 കിലോയാണ് ഭാരം. തടി കൂടിയപ്പോൾ പലരും എന്നെ കളിയാക്കാൻ തുടങ്ങി. പുറത്ത് പോകാൻ പോലും മടിയായിരുന്നുവെന്ന് നവജോത് പറയുന്നു. പഞ്ചാബി കുടുംബത്തിൽ വളർന്ന എനിക്ക് ഭക്ഷണത്തോട് അമിത താൽപര്യമായിരുന്നു. എന്ത് പരിപാടിയ്ക്കും മധുര പലഹാരങ്ങൾ പ്രധാനമായിരുന്നു. 

29 year old Navjot Punjabi woman lost an 20 kilos after battling depression

മധുര പലഹാരങ്ങൾ ധാരാളം കഴിക്കുമായിരുന്നുവെന്ന് നവജോത് പറഞ്ഞു. തടി കുറയ്ക്കണമെന്ന് തീരുമാനത്തിലെത്തിയപ്പോൾ ഭക്ഷണകാര്യത്തിൽ ചില മാറ്റങ്ങൾ വരുത്തി.

രാവിലെ എഴുന്നേറ്റാൽ ചായയോ കാപ്പിയോ കുടിക്കില്ല. പകരം ധാരാളം ചൂടുവെള്ളം കുടിച്ചാണ് ദിവസം തുടങ്ങാറുള്ളത്. രാവിലെ ബ്രേക്ക് ഫാസ്റ്റായി കഴിച്ചിരുന്നത് മുട്ടയുടെ വെള്ള, ബ്രൗൺ ബ്രഡ്, മധുരമില്ലാതെ ഒരു ബ്ലാക്ക് കോഫി. രാവിലെ എട്ട് മണിക്ക് മുമ്പ് തന്നെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുമായിരുന്നുവെന്ന് നവജോത് പറയുന്നു. 

ഇടനേരങ്ങളിൽ വിശപ്പ് വന്നാൽ വെള്ളം ധാരാളം കുടിക്കുമായിരുന്നു. ക്യത്യം ഒരു മണിക്ക് തന്നെ ഉച്ച ഭക്ഷണം കഴിക്കുമായിരുന്നു. കോട്ടേജ് ചീസ്, രണ്ട് ചപ്പാത്തി,വെള്ളരിക്ക സാലഡ്, ​ഗ്രീൻ സാലഡ് ഇതായിരുന്നു ഉച്ചയ്ക്ക് കഴിച്ചിരുന്നത്. വെെകുന്നേരങ്ങളിൽ ചായയോ കാപ്പിയോ കുടിക്കില്ല. പകരം ചൂടുവെള്ളം കുടിക്കും. അത്താഴം ക്യത്യം എട്ട് മണിക്ക് മുമ്പ് തന്നെ കഴിക്കുമായിരുന്നു. ​ഗ്രീൻ സാലഡ്, രണ്ട് ​ചപ്പാത്തി ഇതായിരുന്നു രാത്രി ഭക്ഷണം. 

പിസ, ബർ​ഗർ, ഐസ്ക്രീം, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കി. ആഴ്ച്ചയിൽ അഞ്ച് ദിവസം മാത്രമേ വർക്കൗട്ട് ചെയ്തിരുന്നുള്ളൂ. രാവിലെ ഒരു മണിക്കൂറും വെെകിട്ട് അരമണിക്കൂറും നടത്തത്തിന് സമയം മാറ്റിവയ്ക്കുമായിരുന്നു. തടി കുറയ്ക്കാൻ പ്രധാനമായി വേണ്ടത് ക്ഷമയാണെന്ന് നവജോത് പറയുന്നു.

Follow Us:
Download App:
  • android
  • ios