സര്‍വ്വസ്വതന്ത്രനായി പറന്നു നടക്കുന്നവര്‍ വിവാഹശേഷം ശരിക്കും കൂട്ടിലടച്ച തത്തയെപ്പോലെ ആകുന്നു. വിവാഹം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഗതിയാണെന്ന് പലരും തിരിച്ചറിയുന്നത്, വിവാഹശേഷം സംഭവിക്കുന്ന മാറ്റങ്ങളിലൂടെയാണ്. പൊതുവെ മിക്കവരുടെയും ജീവിതത്തില്‍ വിവാഹശേഷം കാര്യമായ ചില മാറ്റങ്ങളുണ്ടാകാറുണ്ട്. അത്തരത്തില്‍ സംഭവിക്കുന്ന 4 മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം...
1, കരിയര്‍ പിന്നിലേക്ക്, കുടുംബം മുന്നിലേക്ക്...
ജീവിതത്തില്‍ കരിയറിന് മുന്‍ഗണന നല്‍കി ജീവിക്കുന്ന പലരും വിവാഹശേഷം കുടുംബത്തിനുവേണ്ടികായും കൂടുതല്‍ സമയം ചെലവഴിക്കുക. കരിയറില്‍ ഉയര്‍ച്ചകള്‍ കണ്ടെത്താന്‍ വെമ്പുന്ന പലരും, വിവാഹശേഷം ജോലിയില്‍ പിന്നോട്ടുപോകും. എന്നാല്‍ ചിലര്‍ക്ക് ജോലിയും കുടുംബവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകാനാകുന്നുണ്ട്.
2, ഉത്തരവാദിത്വം ഏറും...
വിവാഹശേഷം ഏതൊരാളുടെയും ഉത്തരവാദിത്വം കൂടും. വിവാഹം വരെ അച്ഛന്റെയും അമ്മയുടെയും തണലില്‍ ജീവിക്കേണ്ടിവരുന്ന പലര്‍ക്കും, അതിനുശേഷം സാമ്പത്തികകാര്യങ്ങളിലും മറ്റും കൂടുതല്‍ ശ്രദ്ധയും ഇടപെടലും നടത്തേണ്ടിവരും. വീട്ടിലെ പല കാര്യങ്ങളും ഉത്തരവാദിത്വത്തോടെ ചെയ്യേണ്ടിവരും.
3, കൂടുതല്‍ സ്വാതന്ത്ര്യം കൈവരും...
വിവാഹശേഷം ഉത്തരവാദിത്വം കൂടുമെന്ന് പറഞ്ഞിരുന്നുവല്ലോ. അതുപോലെതന്നെ അതുവരെയില്ലാത്ത സ്വാതന്ത്ര്യം വിവാഹശേഷം അനുഭവിക്കും. അതുവരെ രക്ഷിതാക്കളുടെ നിയന്ത്രണത്തിലായിരുന്ന പല കാര്യങ്ങളും സ്വയം ചെയ്യാനാകും. അതുപോലെ എല്ലാ കാര്യത്തിലും രക്ഷിതാക്കളുടെ അഭിപ്രായമോ അനുവാദമോ കൂടാതെ ചെയ്യാനും ഇടപെടാനുമാകും.
4, അനിശ്ചിതത്വം വിട്ടൊഴിയുന്നു...
വിവാഹം വരെ ജീവിതം അനിശ്ചിതത്വം നിറഞ്ഞ യാത്രയായാണ് പലര്‍ക്കും അനുഭവപ്പെടുന്നത്. എന്നാല്‍ വിവാഹശേഷം കൃത്യമായ ഒരു കാഴ്‌ചപ്പാടോടെ അനിശ്ചിതത്വമില്ലാതെ ചില ലക്ഷ്യങ്ങളിലേക്ക് യാത്ര ചെയ്യാനാകുമെന്ന് പലരും പറയാറുണ്ട്. ജീവിതത്തില്‍ എന്തായിത്തീരണമെന്നത് സംബന്ധിച്ച് പങ്കാളിയുമായി ചേര്‍ന്നുള്ള ആലോചനകളിലൂടെ ഒരു വ്യക്തതയുണ്ടാകും. പിന്നീട് അതിനായുള്ള പരിശ്രമത്തിന് പങ്കാളിയുടെകൂടി പിന്തുണയും ലഭിക്കും. ഇത് ജീവിതലക്ഷ്യങ്ങള്‍ എളുപ്പമുള്ളതാക്കി മാറ്റും.
