Asianet News MalayalamAsianet News Malayalam

ദാമ്പത്യജീവിതത്തെ തകർക്കുന്ന 4 പ്രശ്നങ്ങൾ

  • ദാമ്പത്യജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആദ്യമൊക്കെ വിട്ടുവീഴ്ച്ച ചെയ്തു പോകും.പക്ഷേ പിന്നീട് ആ പ്രശ്നങ്ങൾ വേർപിരിയലിൽ വരെ എത്തിപ്പെടും. 
4 relationship issues inmarried life
Author
Trivandrum, First Published Aug 5, 2018, 7:37 PM IST

ദാമ്പത്യജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ആദ്യമൊക്കെ വിട്ടുവീഴ്ച്ച ചെയ്തു പോകും.പക്ഷേ പിന്നീട് ആ പ്രശ്നങ്ങൾ വേർപിരിയലിൽ വരെ എത്തിപ്പെടും. ചില പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ ഭാര്യയോ ഭർത്താവോ തയ്യാറാകാറില്ല. മിക്ക ദാമ്പത്യജീവിതത്തിലും ഉണ്ടാകുന്ന നാല് പ്രശ്നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

1. പരസ്‌പരം പൊരുത്തപ്പെടാനാകാത്ത പ്രശ്‌നങ്ങള്‍

വിവാഹശേഷമുള്ള ആദ്യനാളുകളില്‍ സ്‌നേഹത്തോടെ കഴിയുന്ന ദമ്പതിമാരുടെ ഇടയില്‍ വളരെ പെട്ടെന്നാണ്‌ ജീവിതത്തില്‍ പൊരുത്തപ്പെടാനാകാത്ത പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്‌. പങ്കാളിയുടെ സുഹൃത്തുക്കളെയോ കുടുംബങ്ങളെയോ ഇഷ്ടപ്പെടാത്താതും ദാമ്പത്യത്തില്‍ വലിയ പ്രശ്‌നമായി മാറും.

2. പരസ്‌പര ബഹുമാനമില്ലായ്‌മ

ദാമ്പത്യത്തില്‍ ഏറ്റവും പ്രധാനമാണ്‌ പരസ്‌പരബഹുമാനം.ഇത്‌ ഇല്ലാതാകുന്നത്‌ ദാമ്പത്യജീവിതത്തെ സാരമായി ബാധിക്കും. പങ്കാളിയെ ബഹുമാനിക്കുകയെന്നത്‌ സ്‌നേഹിക്കുന്നത്‌ പോലെ തന്നെ പ്രധാനമാണ്‌.എന്നാല്‍ കുടുംബങ്ങളുടെയോ സുഹൃത്തുക്കളുടെയോ സാന്നിദ്ധ്യത്തില്‍ പങ്കാളിക്ക്‌ വില കല്‍പ്പിക്കാതെ സംസാരിക്കുന്നത്‌ മനസില്‍ ആഴത്തിലുള്ള മുറിവുകള്‍ ഉണ്ടാക്കും.

3.ജോലിത്തിരക്ക്‌ : 

ജോലിത്തിരക്ക്‌ കാരണം പങ്കാളിയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാതിരുന്നാൽ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും.പങ്കാളി ജോലിത്തിരക്കിലാകുമ്പോൾ ജീവിതം വിരസമായാകും അനുഭവപ്പെടുക. പിന്നീട് ദാമ്പത്യജീവിതത്തിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാകുന്നു.

4. പങ്കാളിയുടെ താല്‍പര്യങ്ങളോടുള്ള ഇഷ്ടക്കേട്‌ 

ദാമ്പത്യത്തിന്‌ പുറമെ സിനിമ, സ്‌പോര്‍ട്‌സ്‌, കല, പുസ്‌തകം, രാഷ്ടീയം തുടങ്ങിയ വിവിധ കാര്യങ്ങളില്‍ ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ പ്രത്യേക താല്‍പര്യങ്ങളുണ്ടാകും. എന്നാല്‍ പങ്കാളിക്ക് ഇത്‌ ഇഷ്ടപ്പെടണമെന്നില്ല. ഇത്‌ ദാമ്പത്യത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. വിവിധ കാര്യങ്ങളിലെ അഭിരുചിക്കാര്യത്തിലുള്ള ഭിന്നത എക്കാലവും തുടരുകയും ചെയ്യാം. 

Follow Us:
Download App:
  • android
  • ios