പണ്ടൊക്കെ ഒരു കുടുംബത്തില്‍ നിരവധി അംഗങ്ങളുണ്ടാകും. ഒന്നിലധികം കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൂട്ടുകുടുംബ വ്യവസ്ഥിതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ഇന്ന് അണുകുടുംബങ്ങളുടെ എണ്ണം ഏറിവരികയാണ്. എന്നിരുന്നാലും ചിലയിടത്തെങ്കിലും കൂട്ടുകുടുംബ വ്യവസ്ഥിതി നിലനില്‍ക്കുന്നുണ്ട്. കൂട്ടു കുടുംബ വ്യവസ്ഥതിയില്‍ പുതിയതായി വിവാഹം കഴിച്ചവര്‍ക്ക് സ്വകാര്യ നിമിഷങ്ങള്‍ വേണ്ടതുപോലെ ആസ്വദിക്കാന്‍ സാധിക്കുമോ? ഇതിന് മറുപടിയായി ഇതാ 4 കാര്യങ്ങള്‍...
1, പങ്കാളിയുമായുള്ള ആശയവിനിമയം ഫലപ്രദമാകണം
കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ മറ്റുള്ളവരുമായുള്ള ഇടപെടല്‍ വളരെ പ്രധാനമാണ്. പലപ്പോഴും കുടുംബാംഗങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടാകാം. കുടുംബത്തിലെ മറ്റുള്ളവരെ കുറിച്ച് പങ്കാളി പറയുമ്പോള്‍, അത് സശ്രദ്ധം കേട്ടശേഷം പ്രശ്‌ന പരിഹാരം കണ്ടെത്തുക. ഇത് ദാമ്പത്യജീവിതത്തിലെ വിജയത്തിന് ഏറെ പ്രധാനമാണ്.
2, കുടുംബത്തിലെ മറ്റുള്ളവരുമായുള്ള ആശയവിനിമയം
പലപ്പോഴും സ്വകാര്യത ലഭിക്കുന്നില്ല എന്ന പരാതിയായിരിക്കും പങ്കാളിക്ക് ഉള്ളത്. ഈ പ്രശ്‌നം കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നതില്‍ ഒരു തെറ്റുമില്ല. തങ്ങള്‍ സ്വകാര്യത ആഗ്രഹിക്കുന്നുണ്ടെന്ന വിവരം മറ്റു കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്താനായാല്‍ നിങ്ങള്‍ വിജയിച്ചുവെന്ന് പറയാം. നിങ്ങളെ അവര്‍ നിങ്ങളുടെ പാട്ടിന് വിടും, തീര്‍ച്ച...
3, ഇടയ്‌ക്ക് യാത്രകളാകാം...
കൂട്ടുകുടുംബ വ്യവസ്ഥിതിയില്‍ താമസിക്കുമ്പോള്‍ പങ്കാളികള്‍ ഇടയ്‌ക്ക് യാത്രകള്‍ പോകുന്നത് നല്ലതാണ്. കുറച്ചു ദിവസം മാറിനില്‍ക്കുമ്പോള്‍, നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാകുകയും ആഗ്രഹിക്കുന്ന സ്വകാര്യത ലഭിക്കുകയും ചെയ്യും.
4, പരിഹാരത്തിന് സുഹൃത്തുക്കളെ വിളിക്കാം...
കൂട്ടു കുടുംബത്തിലെ മറ്റ് അംഗങ്ങളുമായുള്ള പ്രശ്‌നം പരിഹരിക്കാനാകുന്നില്ലെങ്കില്‍ അടുത്ത സുഹൃത്തുക്കളെ മധ്യസ്ഥതയ്‌ക്ക് വിളിക്കുന്നത് നല്ലതാണ്. അവര്‍ നിങ്ങളുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളവരാണെങ്കില്‍ നന്നായിരിക്കും.
