വിമാനയാത്രയില്‍ ഓരോ രാജ്യക്കാര്‍ക്കും ഓരോ ചിട്ടവട്ടങ്ങളുണ്ട്. വിമാനത്തിലെ അവരുടെ പെരുമാറ്റവും, ചെയ്യുന്ന കാര്യങ്ങളുമൊക്കെ വ്യത്യസ്‌തവും രസകരവുമായിരിക്കും. ഇവിടെയിതാ, വിമാനത്തില്‍ യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ ചെയ്യുന്ന 4 കാര്യങ്ങള്‍ കൊടുത്തിരിക്കുന്നു...

1, ക്ഷമയില്ലാത്തവരാണ് ഇന്ത്യക്കാര്‍!-

വിമാനത്തില്‍നിന്ന് ഇറങ്ങുമ്പോഴോ, കയറുമ്പോഴോ തിക്കുംതിരക്കുമുണ്ടാക്കുന്നവരാണ് ഇന്ത്യക്കാരെന്ന് പൊതുവെ പരാതിയുണ്ട്. ഇറങ്ങുന്ന സമയം അല്‍പ്പംപോലും ക്ഷമിക്കാതെ, ഇന്ത്യക്കാര്‍ തിക്കിത്തിരക്കിയാണ് പുറത്തേക്ക് വരുന്നതത്രെ.

2, ഫോട്ടോഗ്രഫി ഭ്രാന്ത്!-

വിന്‍ഡോ സീറ്റിലിരുന്ന് മേഘങ്ങളുടെ ചിത്രമെടുക്കുകയും അത് പിന്നീട് ഫേസ്ബുക്കിലെ ഇന്‍സ്റ്റാഗ്രാമിലോ പോസ്റ്റു ചെയ്യുകയും ചെയ്യുന്നത് ഇന്ത്യക്കാരുടെ ഹോബിയാണ്. ഇതിനായി വിന്‍ഡോ സീറ്റിലേക്ക് മാറിയിരിക്കാന്‍പോലും ഇന്ത്യക്കാര്‍ തയ്യാറാകുന്നു.

3, ഭക്ഷണവും മദ്യവും-

വിമാനത്തില്‍നിന്ന് ലഭിക്കുന്ന ഭക്ഷണവും മദ്യവും എത്രവേണമെങ്കിലും തട്ടിവിടുന്നവരാണ് ഇന്ത്യക്കാരെന്ന് മറ്റുരാജ്യക്കാര്‍ കളിയാക്കാറുണ്ട്. ഒരു പരിധി വരെ ഇത് ശരിയാണെന്ന് സമ്മതിക്കുന്ന ഇന്ത്യക്കാരുമുണ്ട്.

4, ഉള്ള സ്ഥലം മതിയാകില്ല-

ഇന്ത്യക്കാരില്‍ ചിലര്‍ക്ക് വിമാനത്തിനുള്ളില്‍ എത്ര സ്ഥലം കിട്ടിയാലും മതിയാകില്ല. നീണ്ടുനിവര്‍ന്ന് കാല്‍ നീട്ടിയിരിക്കുമ്പോള്‍ മറ്റു യാത്രികര്‍ക്ക് അസൗകര്യമുണ്ടാകുമോയെന്ന കാര്യം ഇന്ത്യക്കാര്‍ പരിഗണിക്കാറില്ല.