Asianet News MalayalamAsianet News Malayalam

ഈ അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരത്തിലെ കൊഴുപ്പ് അകറ്റാം

ശരീരത്തില്‍ കൊഴുപ്പ്  അടിഞ്ഞു കൂടുന്നത് സര്‍വ്വ സാധാരണമായ ഒരു പ്രശ്‌നമാണ് . കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ കൊളസ്ട്രോൾ,ബിപി, പ്രമേഹം പോലുള്ള ജീവിതശെെലി രോ​ഗങ്ങളാകും ആ​ദ്യം പിടിപ്പെടുക. ശരീരത്തിലെ കൊഴുപ്പ് അകറ്റാനുള്ള ചില എളുപ്പ വഴികൾ എന്തൊക്കെയാണെന്ന് നോക്കാം. 
 

5 best ways to burn fat
Author
Trivandrum, First Published Nov 18, 2018, 8:52 AM IST

ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ നിരവധി അസുഖങ്ങളാകും നിങ്ങളെ തേടി എത്തുക. അമിതഭക്ഷണം തന്നെയാണ് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള പ്രധാനകാരണം. കൊഴുപ്പ് അടിഞ്ഞുകൂടുമ്പോൾ കൊളസ്ട്രോൾ,ബിപി, പ്രമേഹം പോലുള്ള ജീവിതശെെലി രോ​ഗങ്ങളാകും ആ​ദ്യം പിടിപ്പെടുക. ശരീരത്തിലെ കൊഴുപ്പ് അകറ്റാനുള്ള ചില എളുപ്പ വഴികൾ എന്തൊക്കെയാണെന്ന് നോക്കാം.

 നാരങ്ങയുടെ നീരും തേനും...

രാവിലെ ഉറക്കമുണർന്നാൽ വെറും വയറ്റിൽ രണ്ട് ടീസ്പൂൺ നാരങ്ങ നീരിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ വളരെ ​നല്ലതാണ്. മെറ്റബോളിസം വർധിക്കാനും ദഹനസംബന്ധപ്രശ്നങ്ങൾ അകറ്റാനും ഇത് വളരെ സഹായകമാകും. ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ അകറ്റി നല്ല കൊളസ്ട്രോൾ നിലനിർത്താൻ നാരങ്ങയും തേനും കൊണ്ടുള്ള മിശ്രിതം വളരെ നല്ലതാണ്. 

ഭക്ഷണം ആവശ്യത്തിന് മാത്രം...

 ഭക്ഷണം വലിച്ചുവാരി കഴിക്കാതെ പോഷക​ഗുണ‌മുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുക. പ്രഭാതഭക്ഷണത്തിൽ പച്ചക്കറി കൂടുതൽ ഉൾപ്പെടുത്തണം. ധാരാളം പഴവർ​ഗങ്ങൾ കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ സഹായിക്കും. രാവിലെ ഏഴിനും ഒൻപതിനും ഇടയ്ക്ക് പ്രഭാതഭക്ഷണം കഴിക്കുക. ഉച്ചയ്ക്ക് ചോറ് കുറച്ചും പച്ചക്കറികൾ കൂടുതലും കഴിക്കാൻ ശ്രമിക്കണം. വെെകി ആഹാരം കഴിക്കുന്നത് ശരീരഭാരം കൂടുകയേയുള്ളൂ. രാത്രി ഏഴ് മണിക്ക് മുമ്പ് തന്നെ അത്താഴം കഴിക്കുക. അത്താഴം കഴിഞ്ഞ് വിശപ്പ് തോന്നുകയാണെങ്കിൽ പഴവർ​ഗങ്ങൾ കഴിക്കാം. രാത്രിസമയങ്ങളിൽ ജങ്ക് ഫുഡോ കൊഴുപ്പ് അടങ്ങിയ മറ്റ് ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കുക. 

വെള്ളം ധാരാളം കുടിക്കുക...

ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ചെറുചൂടുവെള്ളം ധാരാളം കുടിക്കുക. ചെറുചൂടുവെള്ളത്തിൽ അൽപം ഇഞ്ചിയോ അല്ലെങ്കിൽ മല്ലിയോ ചേർത്ത് കുടിക്കുന്നത് തടി കുറയ്ക്കാൻ വളരെ നല്ലതാണെന്നാണ് പറയുന്നത്. ദിവസവും കുറഞ്ഞത് 12 ​ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. യൂറിനറി ഇൻഫെക്ഷൻ, കരൾ രോ​ഗങ്ങൾ എന്നിവ അകറ്റാൻ വെള്ളം ധാരാളം കുടിക്കുക. 

വ്യായാമം കൊഴുപ്പ് അകറ്റും...

 ദിവസവും രാവിലെ 45 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ അകറ്റാനും വളരെ ​ഗുണപ്രദമാണ്.

 പകൽ ഉറക്കം ഒഴിവാക്കുക...

 പകൽ ഉറക്കമുള്ളവർ ഇനി മുതൽ ആ ശീലം വേണ്ട.  പകൽ ഉറക്കം അമിതവണ്ണവും മറ്റ് ആരോ​ഗ്യപ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയേറെയാണ്. 

Follow Us:
Download App:
  • android
  • ios