1, പ്രോട്ടീന്‍ ഭക്ഷണം കൂടുതല്‍ കഴിക്കാം-

ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്ന സമയത്ത് പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ഭക്ഷണം കൂടുതലായി കഴിക്കണം. മുട്ട, മല്‍സ്യം, വൈറ്റ് മീറ്റ്(ചിക്കന്‍, താറാവ്) എന്നിവയില്‍ ധാരാളം മാംസ്യം അടങ്ങിയിട്ടുണ്ട്. 

2, മല്‍സ്യം-

നേരത്തെ പറഞ്ഞതുപോലെ മല്‍സ്യത്തില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. അതുമാത്രമല്ല, മല്‍സ്യത്തില്‍ അടങ്ങിയിട്ടുള്ള ഒമേഗ ത്രീ ഫാറ്റി ആസിഡ് ഗര്‍ഭധാരണത്തെ സഹായിക്കുന്ന ഘടകമാണ്. മല്‍സ്യം ഇഷ്‌ടമില്ലാത്തവരാണെങ്കില്‍ മീന്‍ഗുളിക കഴിച്ചാലും ശരീരത്തിന് ആവശ്യത്തിന് ഒമേഗ ത്രീ ഫാറ്റി ആസിഡ് ലഭിക്കും. 

3, പഴങ്ങളും പച്ചക്കറികളും-

പഴങ്ങളും പച്ചക്കറികളും കഴിച്ചാല്‍ എല്ലാത്തരും ജീവകങ്ങളും ഉള്‍പ്പടെ ധാരാളം പോഷകം ലഭിക്കും. കാല്‍സ്യം, പൊട്ടാസ്യം മുതലായ ധാതുക്കളും ധാരാളമായി ലഭിക്കും. ഇതൊക്കെ ഗര്‍ഭധാരണത്തിന് സഹായിക്കുന്നവയാണ്. ഇതുമാത്രമല്ല, ഗര്‍ഭധാരണം നടന്നാല്‍, ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്‌ക്കും പഴങ്ങളിലെയും പച്ചക്കറികളിലെയും പോഷകങ്ങള്‍ സഹായിക്കും. 

4, പാലും പാല്‍ ഉല്‍പന്നങ്ങളും‍-

കാല്‍സ്യം ധാരാളമായി അടങ്ങിയിട്ടുള്ള പാലും പാല്‍ ഉല്‍പന്നങ്ങളും ഗര്‍ഭധാരണത്തെ സഹായിക്കുന്നവയാണ്. 

5, ഫോളിക് ആസിഡ്-

ധാന്യങ്ങള്‍, സിട്രസ് പഴങ്ങള്‍(ഓറഞ്ച്, നാരങ്ങ) എന്നിവയില്‍ അടങ്ങിയിട്ടുള്ള ഫോളിക് ആസിഡ് ഗര്‍ഭധാരണത്തിനും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്‌ക്കും ഉത്തമമായ ഘടകമാണ്. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നതിന് ഒരു വര്‍ഷം മുമ്പേ ഫോളിക് ആസിഡ് കഴിച്ചുതുടങ്ങിയാല്‍ ഏറെ പ്രയോജനം ചെയ്യും.