മുഖം മനസ്സിൻ്റെ കണ്ണാടി എന്നാണല്ലോ സങ്കല്പം. നല്ല ചിന്തകൾ സൗന്ദര്യം വർദ്ധിപ്പിക്കുമെന്ന് പറയാറുണ്ട്. സന്തോഷവും സമാധാനവും സൗന്ദര്യത്തിന് അത്യാവശ്യമാണ്. അതുപോലെ തന്നെ മോശം ചിന്തകളും മുഖത്ത് പ്രതിഫലിക്കും.
വാർദ്ധക്യം ഒഴിവാക്കാനാകാത്ത ഒരു സത്യമാണ്. ഏതൊരു മനുഷ്യനേയും തേടിവരുന്ന ഒരു അവസ്ഥ. പക്ഷേ ഈ അവസ്ഥയിലെത്താൻ ആരും ആഗ്രഹിക്കുന്നില്ല. യുവത്വവും സൗന്ദര്യം എന്നും നിലനിൽക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി പല പൊടികൈകളും നമ്മൾ പരീക്ഷിക്കാറുണ്ട്. ബ്യൂട്ടിപാർലർ ആശ്രയിക്കുന്നവരുമുണ്ട്. പക്ഷേ പ്രായം തോന്നിക്കുന്നത് വയസ്സ് കൂടുന്നതുകൊണ്ട് മാത്രമല്ല. മാനസികമായ ചില കാര്യങ്ങളും ഉണ്ട്. ചിലർ അവരുടെ നാൽപതാമത്തെ വയസ്സിലും വളരെ ചെറുപ്പമായിരിക്കും.
ചിട്ടയായ ജീവിത ശൈലിയിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും മാത്രം ചെറുപ്പം നിലനിർത്താൻ സാധിക്കില്ല. നമ്മുടെ മനോഭാവം കാഴ്ചയിലുള്ള പ്രായത്തെ എത്രമാത്രം ബാധിക്കുമെന്ന കാര്യത്തെ കുറിച്ച് പലരും മറന്നുപോകുന്നു. നെഗറ്റീവ് ചിന്തകൾ പ്രായം കൂട്ടുമെന്ന് പല പഠനങ്ങളും പറയുന്നു. അതിനാൽ ചെറുപ്പം നിലനിർത്താൽ ഈ അഞ്ച് നെഗറ്റീവ് ചിന്തകൾ ഒഴിവാക്കുക.
മറ്റുളളവരിലെ ദോഷം മാത്രം കാണുന്നത്
നിങ്ങൾ മറ്റുളളവരുടെ നല്ല ഉദ്ദേശത്തെ സംശയിക്കാറുണ്ടോ? ആരെയും വിശ്വാസമില്ലാത്ത പ്രകൃതമാണോ നിങ്ങളുടെത്? എങ്കിൽ മറ്റുളളവരുടെ ദോഷം മാത്രം കാണുന്ന പ്രകൃതക്കാരാണ് നിങ്ങൾ. മറ്റുളളവർ എന്ത് നല്ല കാര്യം ചെയ്താലും അതിനുപിന്നിൽ സ്വാർത്ഥ താൽപര്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് ഇക്കൂട്ടർ. നിങ്ങളിൽ യുവത്വം നിലനിൽക്കണമെങ്കിൽ മറ്റുളളവരെ വിശ്വസിക്കുക. അവരുടെ നല്ല വശങ്ങളെ കാണാൽ ശ്രമിക്കുക.
വിഷാദാത്മകത
എല്ലാറ്റിലും അസന്തുഷ്ടി മാത്രം തോന്നുന്നതും എല്ലാറ്റിലെയും മോശം വശം മാത്രം കാണുന്നതും നിങ്ങളുടെ സ്വഭാവം ആണെങ്കിൽ പ്രായം നിങ്ങളെ പിടികൂടാൻ കൂടുതൽ സമയം എടുക്കില്ല. വേണ്ടാത്തത് ചിന്തിച്ചുകൂട്ടി വിഷമിക്കുന്ന പ്രകൃതം നിങ്ങളിൽ പ്രായം തോന്നിപ്പിക്കും.
ഭൂതകാലത്തിൽ ജീവിക്കുന്നത്
നമ്മൾ എല്ലാരും വർത്തമാനകാലത്തിൽ ജീവിക്കുമ്പോഴും ചിലർ ഭൂതകാലത്തെയോർത്ത് ജീവിക്കുന്നവരായിരിക്കും. ഭൂതകാലം ചിന്തിച്ച് വിഷമിക്കുന്നവരും കുറ്റബോധം തോന്നുന്നവരുമുണ്ട്. ഇത് നിങ്ങളിൽ വിഷാദം പോലുളള മാനസിക രോഗത്തിലേക്ക് നയിക്കുകയും വാർദ്ധക്യം തോന്നിക്കുകയും ചെയ്യും. ചിന്ത കുറക്കു.
ചിന്തകളെ പിടിച്ചുനിർത്തുക
നെഗറ്റീവ് ചിന്തകളെ വിടാതെ പിടിച്ചുനിർത്തുക, ഒരു കാര്യം ഉണ്ടായാൽ അത് വിടുക, അതും മനസ്സിൽ കൊണ്ട് നടക്കുക, ആരോഗ്യവും സൗന്ദര്യവും ചെറുപ്പവും നഷ്ടപ്പെടുക മാത്രമേ ചെയ്യു.
മനസ്സ് അലഞ്ഞു നടക്കാൻ വിടുന്നത്
സന്തോഷം തട്ടിമാറ്റി മനസ്സ് വേണ്ടാത്ത ചിന്തകളിലോട്ട് പോകുന്ന അവസ്ഥ. മനസ്സ് അലഞ്ഞു നടക്കുന്നവരുടെ പ്രായം കൂടുമെന്ന് പഠനങ്ങൾ പറയുന്നു. നെഗറ്റീവ് ചിന്തകളെ ഉപേക്ഷിക്കു. നല്ലത് മാത്രം ചിന്തിക്കുക. എല്ലാരിലും നല്ലത് മാത്രം കാണുക. യുവത്വം നിങ്ങളെ വിട്ട് പോകില്ല.
